scorecardresearch

മുഖത്ത് ചാണകം തേച്ചു; ഗോവയുടെ സംരക്ഷകനാകണോ എന്ന് ആക്രോശം; ക്രൂര മർദനം

Activist assaulted in Goa: ക്രമസമാധാനനില തകർന്നു എന്നതിന്റേയും അഭിപ്രായ സ്വാതന്ത്ര്യം നിഷേഘിക്കപ്പെട്ടതിന്റേയും തെളിവാണ് ഈ സംഭവം എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

Activist assaulted in Goa: ക്രമസമാധാനനില തകർന്നു എന്നതിന്റേയും അഭിപ്രായ സ്വാതന്ത്ര്യം നിഷേഘിക്കപ്പെട്ടതിന്റേയും തെളിവാണ് ഈ സംഭവം എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

author-image
WebDesk
New Update
Activist Attacked in Goa

ഗോവയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി ആക്ടിവിസ്റ്റായ രാമ കങ്കോങ്കർ. പനാജിയിൽ വെച്ച് വ്യാഴാഴ്ചയാണ് കങ്കോങ്കറിന് നേരെ ആക്രമണം ഉണ്ടായത്. ക്രൂരമായി മർദിച്ചതിനൊപ്പം കങ്കോങ്കറിന്റെ മുഖത്ത് ചാണകം തേക്കുകയും ആക്രമണകാരികൾ ചെയ്തു. ഗോവയുടെ സംരക്ഷകനാവാനാണോ നിന്റെ ശ്രമം? ഞങ്ങൾ കാണിച്ചു തരാം എന്ന് പറഞ്ഞാണ് മർദിച്ചതെന്ന് കങ്കോങ്കർ പറഞ്ഞു. 

Advertisment

ആറ് പേരടങ്ങുന്ന സംഘം ആണ് ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. ചങ്ങല, കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നു എന്നതിന്റേയും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിന്റേയും തെളിവാണ് ഈ സംഭവം എന്ന് ഗോവയിലെ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. 

Also Read:തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ

അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബിഎൻഎസ് സെക്ഷനിലെ 109(വധശ്രമം), സെക്ഷൻ 126(അനധികൃതമായി തടഞ്ഞുവയ്ക്കൽ), ഗൂഡാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി എടുക്കും എന്ന് ഗോവ പൊലീസ് മേധാവി അലോക് കുമാർ എക്സിൽ കുറിച്ചു. 

Advertisment

Also Read:അടിസ്ഥാനരഹിതം; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കങ്കോങ്കർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്ന് പറഞ്ഞ് കങ്കോങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. 

Also Read:ജനാധിപത്യത്തെ തകർക്കുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നു; എല്ലാത്തിനും വ്യക്തമായ തെളിവുണ്ട്: രാഹുൽ ഗാന്ധി

കങ്കോങ്കറിനെതിരായ ആക്രമണത്തിൽ ഉൾപ്പെട്ടവരെ എത്രയും പെട്ടെന്ന് പിടികൂടാൻ നിർദേശം നൽകിയതായി ഗോവ മുഖ്യമന്ത്രി സാവന്ത് പറഞ്ഞു. എന്നാൽ ഇത് ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണം അല്ല, എല്ലാ ഗോവക്കാർക്ക് നേരെയുമുള്ള ആക്രമണം ആണ് എന്ന് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് പത്കർ പറഞ്ഞു. 

Read More:വഖഫ് നിയമ ഭേദഗതി; ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീം കോടതി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: