/indian-express-malayalam/media/media_files/2025/09/18/rahul-gandhi-2025-09-18-12-29-46.jpg)
ചിത്രം: എക്സ്
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ തകർക്കുന്നവരെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നും കർണാടക, മഹാരാഷ്ട്ര, ഹരിയാന, യുപി എന്നിവിടങ്ങളിൽ വോട്ടർമാരെ പട്ടികയിൽനിന്ന് കൂട്ടത്തോടെ വെട്ടിമാറ്റുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വോട്ടർമാരുടെ പേരു നീക്കം ചെയ്യുന്നതിലൂടെ 'വോട്ട് ചോരിയുടെ' മറ്റൊരു ഉദാഹരണമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു. 'വോട്ട് ഇല്ലാതാക്കിയതിന്റെ' വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
LIVE: Special Press Conference - Vote Chori Factory https://t.co/ne8cdFCnMs
— Rahul Gandhi (@RahulGandhi) September 18, 2025
Also Read: ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെ കുറിച്ച് പരാമർശം; ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിർത്തിവച്ചു
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് താൻ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജനാധിപത്യത്തിന് കോട്ടം വരുത്തിയവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷണം ഒരുക്കിയെന്നതിനു വ്യക്തമായ തെളിവുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വർഷങ്ങളായി, ചില ശക്തികൾ ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ആസൂത്രിതമായി നീക്കം ചെയ്തുവരികയാണ്. പ്രതിപക്ഷത്തെ പ്രധാനമായും പിന്തുണയ്ക്കുന്ന ദലിതർ, ന്യൂനപക്ഷങ്ങൾ, ഒബിസി, ആദിവാസി വാഭാഗത്തിൽ നിന്നുള്ളവരെ മനഃപൂർവ്വം ലക്ഷ്യംവച്ചുള്ള നീക്കമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Also Read: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ്; ഈ വർഷം രണ്ടുതവണ കൂടി ഇളവിന് സാധ്യത
ശക്തമായ തെളിവുകളില്ലാതെ താൻ ഒരു അവകാശവാദവും ഉന്നയിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥയെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരാളായിട്ടാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ലെ തിരഞ്ഞെടുപ്പിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കോൺഗ്രസിനു വോട്ടു ചെയ്യുന്ന 6018 വോട്ടർമാരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുൽ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു.
Read More: സ്ഥാനാർത്ഥിയുടെ കളർ ഫോട്ടോ, വലുപ്പമുള്ള അക്ഷരങ്ങൾ; ബിഹാർ തിരഞ്ഞെടുപ്പിൽ മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.