/indian-express-malayalam/media/media_files/1DUdvIi0D39VRe7AEwPs.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിഇവിഎം ബാലറ്റ് പേപ്പറുകൾ പരിഷ്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വോട്ടർമാരുടെ സൗകര്യം വർധിപ്പിക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിവരുന്ന നടപടികളുടെ ഭാഗമായാണ് പരിഷ്കരണം.
ഇവിഎം ബാലറ്റ് പേപ്പറിൽ ഇനി മുതൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ അച്ചടിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ സ്ഥാനാർഥികളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. വ്യക്തതയോടെ കാണുന്നതിനായി ഫോട്ടോയുടെ നാലിൽ മൂന്ന് ഭാഗം സ്ഥാനാർത്ഥിയുടെ മുഖം ഉൾക്കൊള്ളിക്കാനാണ് തീരുമാനം. നോട്ട ഉൾപ്പെടെ എല്ലാ സ്ഥാനാർത്ഥികളുടെയും പേരുകൾ ഒരേ ഫോണ്ട് തരത്തിലും വലുപ്പത്തിലും, എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത്ര വലുതായി അച്ചടിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
Also Read: ആംബുലൻസും പൊലീസും വന്നില്ല; ഗർഭിണിയെ തുണിയിൽ പൊതിഞ്ഞ് പുഴ കടത്തി
ബാലറ്റ് പേപ്പറുകൾ 70 GSM പേപ്പറിൽ അച്ചടിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് നിർദ്ദിഷ്ട RGB മൂല്യങ്ങളുള്ള പിങ്ക് നിറത്തിലുള്ള പേപ്പർ ഉപയോഗിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബിഹാറിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നവീകരിച്ച ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാനാണ് തീരുമാനം.
Also Read: പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം; നിർദേശവുമായി ഹൈക്കോടതി
വ്യക്തതയും വായനാക്ഷമതയും വർധിപ്പിക്കാൻ ഇവിഎം ബാലറ്റ് പേപ്പറുകൾ രൂപകൽപ്പന ചെയ്യുന്നതിനും അച്ചടിക്കുന്നതിനുമായി 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ റൂൾ 49 ബി പ്രകാരം നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചതായി കമ്മീഷൻ വ്യക്തമാക്കി.
Read More: ഇത് ആണവ ഭീഷണികളെ ഭയപ്പെടാത്ത പുതിയ ഇന്ത്യ; കണ്ണിമവെട്ടുന്ന സമയംകൊണ്ട് പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു: പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.