/indian-express-malayalam/media/media_files/2025/09/17/pregnant-lady-jharkhand-2025-09-17-19-14-29.jpg)
Source: Screengrab
ഇന്ത്യൻ ഉൾഗ്രാമങ്ങളിലെ ആരോഗ്യ, ഗതാഗത സംവിധാനങ്ങളുടെ പോരായ്മ വ്യക്തമാക്കുന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജാർഖണ്ഡിലെ പലാമു ജില്ലയിലെ രാജ്ഖഡ് എന്ന ഗ്രാമത്തിൽ ഗർഭിണിയായ 20കാരിയെ തുണിയിൽ പൊതിഞ്ഞ് കിടത്തി കൈകൊണ്ട് ചുമന്ന് പുഴ കടത്തുകയായിരുന്നു ബന്ധുക്കൾ.
യുവതിയേയും കൊണ്ട് ആറ് പേർ പുഴ മുറിച്ചുകടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തി. വലിയ ഒഴുക്കുള്ള​ സമയത്താണ് ഇവർക്ക് ഗർഭിണിയായ യുവതിയേയും കൊണ്ട് ഈ വിധം പോവേണ്ടി വന്നത്. നിരവധി വട്ടം ആംബുലൻസിന് വേണ്ടി ഇവർ ആശുപത്രിയിലേക്ക് വിളിച്ചെങ്കിലും ആശുപത്രി അധികൃതർ മറുപടി നൽകിയില്ല.
Also Read: പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം; നിർദേശവുമായി ഹൈക്കോടതി
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പലവട്ടം വിളിച്ചിട്ടും ആരോഗ്യ പ്രവർത്തകരും പൊലീസും സഹായം നൽകാൻ കൂട്ടാക്കിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. സർക്കാർ സംവിധാനങ്ങൾ സഹായത്തിനായി എത്താതിരുന്നതോടെയാണ് യുവതിയുടെ ബന്ധുക്കൾക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്.
Also Read: പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസയുമായി സിനിമാ ലോകം
പുഴ മുറിച്ച് കടന്നതിന് ശേഷം ഒരു സ്വകാര്യ വാഹനം സംഘടിപ്പിച്ചാണ് ഇവർ യുവതിയെ 22 കിമീ അകലെയായുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. സംഭവത്തിൽ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരിൽ നിന്ന് പ്രതികരണം തേടി ഇന്ത്യൻ എക്സ്പ്രസ് ഇവരെ ബന്ധപ്പെട്ടു. എന്നാൽ പ്രതികരിക്കാൻ അധകൃതർ തയ്യാറായില്ല.
യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർ പറഞ്ഞു. ചംപ കുമാരി എന്ന യുവതിയുടേയും കുഞ്ഞിന്റേയും ജീവനാണ് സർക്കാർ സംവിധാനങ്ങളുടെ പരാജയത്തെ തുടർന്ന് അപകടത്തിലായത്. അര മണിക്കൂർ കൂടി വൈകിയിരുന്നെങ്കിൽ അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനാവില്ലെന്നായിരുന്നു എന്ന് ഡോക്ടർ പറഞ്ഞതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
Read More: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ചിത്രത്തിൽ നായകൻ ഉണ്ണി മുകുന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.