scorecardresearch

ഇത് ആണവ ഭീഷണികളെ ഭയപ്പെടാത്ത പുതിയ ഇന്ത്യ; കണ്ണിമവെട്ടുന്ന സമയംകൊണ്ട് പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു: പ്രധാനമന്ത്രി

ഇന്നലെ ഒരു പാക്ക് ഭീകരൻ കണ്ണീരൊഴുക്കുന്നത് മുഴുവൻ രാജ്യവും ലോകവും കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഇന്നലെ ഒരു പാക്ക് ഭീകരൻ കണ്ണീരൊഴുക്കുന്നത് മുഴുവൻ രാജ്യവും ലോകവും കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Narendra Modi PM Modi

ചിത്രം: എക്സ്

ഭോപ്പാൽ: ആരുടെയും ആണവ ഭീഷണികളെ ഭയപ്പെടാത്ത പുതിയ ഇന്ത്യയാണിതെന്നും കണ്ണിമവെട്ടുന്ന സമയത്തിനുള്ളിലാണ് ധീരരായ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ മുട്ടുകുത്തിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഒരു പാക്ക് ഭീകരൻ തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് കണ്ണീരൊഴുക്കുന്നത് മുഴുവൻ രാജ്യവും ലോകവും കണ്ടുവെന്നും, ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടെന്ന ജെയ്‌ഷെ കമാൻഡറുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

'പാക്കിസ്ഥാൻ ഭീകരർ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരം നീക്കം ചെയ്തു. ഓപ്പറേഷൻ സിന്ദൂരിലൂടെ അവരുടെ ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ചുകൊണ്ടാണ് നമ്മൾ തിരിച്ചടിച്ചത്. നമ്മുടെ ധീരരായ സൈനികർ കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ചു,' പിഎം മിത്ര പാർക്കിന്റെ തറക്കല്ലിടീൽ ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

Also Read: പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം; നിർദേശവുമായി ഹൈക്കോടതി

ഇന്ത്യയുടെ നാരീശക്തിയായ അമ്മമാരും സഹോദരിമാരുമാണ് രാജ്യത്തിന്റെ പുരോഗതിയുടെ അടിത്തറയെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഒരു അമ്മ ആരോഗ്യവതിയായിരിക്കുമ്പോൾ, മുഴുവൻ കുടുംബവും നന്നായി പ്രവർത്തിക്കുമെന്നും, എന്നാൽ അവർ രോഗബാധിതയായാൽ, മുഴുവൻ കുടുംബ സംവിധാനവും താറുമാറാകുമെന്നും ചൂണ്ടിക്കാട്ടി.

Advertisment

Also Read: പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസയുമായി സിനിമാ ലോകം

ഇന്നലെ, ഒരു പാക്കിസ്ഥാൻ ഭീകരൻ തന്റെ അവസ്ഥ സമ്മതിച്ചുകൊണ്ട് കണ്ണീരൊഴുക്കുന്നത് മുഴുവൻ രാജ്യവും ലോകവും കണ്ടു. ഇതാണ് പുതിയ ഇന്ത്യ. ആരുടെയും ആണവ ഭീഷണികളെ ഭയപ്പെടാത്ത ഇന്ത്യയാണിത്. ശത്രുവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തുന്ന ഇന്ത്യയാണിത്,' പ്രധാനമന്ത്രി പറഞ്ഞു. ജീവിക്കുകയാണെങ്കിൽ രാഷ്ട്രത്തിനുവേണ്ടി ജീവിക്കണമെന്നും നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നമ്മുടെ രാജ്യസേവനത്തിനായി സമർപ്പിക്കണമെന്നും, മോദി കൂട്ടിച്ചേർത്തു.

Read More:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ചിത്രത്തിൽ നായകൻ ഉണ്ണി മുകുന്ദൻ

pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: