scorecardresearch

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം; നിർദേശവുമായി ഹൈക്കോടതി

വീഡിയോ പ്രചരിക്കുന്നത് തടയണമെന്ന് മെറ്റാ പ്ലാറ്റ്‌ഫോമുകളോടും, യൂട്യൂബ്, എക്‌സ് എന്നിവയോടും കോടതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്

വീഡിയോ പ്രചരിക്കുന്നത് തടയണമെന്ന് മെറ്റാ പ്ലാറ്റ്‌ഫോമുകളോടും, യൂട്യൂബ്, എക്‌സ് എന്നിവയോടും കോടതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്

author-image
WebDesk
New Update
PM Modi

ഫയൽ ഫൊട്ടോ

ഡൽഹി: കോൺഗ്രസ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്നിന്റെയും 36 സെക്കൻഡ് ദൈർഘ്യമുള്ള എഐ നിർമ്മിത വീഡിയോ, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്ന് പട്‌ന ഹൈക്കോടതി. സ്വകാര്യത, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

Advertisment

വീഡിയോ പ്രചരിക്കുന്നത് തടയണമെന്ന് മെറ്റ പ്ലാറ്റ്‌ഫോമുകളോടും, ഗൂഗിൾ ഇന്ത്യ (യൂട്യൂബ്), എക്‌സ് ഇന്ത്യ എന്നിവയോടും കോടതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. വിവേകാനന്ദ് സിംഗ് എന്നയാൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി.ബി. ബജന്ത്രി, ജസ്റ്റിസ് അലോക് കുമാർ സിൻഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: മോദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; കോൺഗ്രസ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്ന് ബിജെപി

ബിഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ ആണ് വിവാദത്തിനു വഴിവച്ചത്. സ്വപ്നത്തിൽ മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തിൽ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കർശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്. 

Advertisment

Also Read: 2020ലെ ഡൽഹി കലാപം: 93 കേസുകളിൽ 17 എണ്ണത്തിലും തെളിവുകൾ 'കെട്ടിച്ചമച്ചു', പൊലീസിന് കോടതി വിമർശനം

'സാഹെബിന്റെ സ്വപ്നങ്ങളിൽ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക' എന്ന അടിക്കുറിപ്പും വീഡിയോക്ക് നൽകിയിരിക്കുന്നു. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മോദിയുടെ അമ്മയെ കോൺഗ്രസ് അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. 

Read More: വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു, പ്രധാനമന്ത്രി മോദിക്ക് ട്രംപിന്റെ ജന്മദിനാശംസ സന്ദേശം

Modi Narendra Modi Patna High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: