scorecardresearch

വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു, പ്രധാനമന്ത്രി മോദിക്ക് ട്രംപിന്റെ ജന്മദിനാശംസ സന്ദേശം

ഇന്ന് 75-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് ആശംസകൾ നേരാനാണ് ട്രംപ് വിളിച്ചത്

ഇന്ന് 75-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് ആശംസകൾ നേരാനാണ് ട്രംപ് വിളിച്ചത്

author-image
WebDesk
New Update
modi trumph

പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനമാണ് ഇന്ന്

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കമായതിനുപിന്നാലെ പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് 75-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് ആശംസകൾ നേരാനാണ് ട്രംപ് വിളിച്ചത്. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ ഫലമായി ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50% ആക്കി ട്രംപ് ഇരട്ടിയാക്കിയിരുന്നു. അതിനുശേഷമുള്ള ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമാണിത്.

Advertisment

Also Read: ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; മരണസംഖ്യ 15ആയി, 16 പേരെ കാൺമാനില്ല

"എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഞാൻ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം മികച്ച പ്രവർത്തനമാണ് നടത്തുന്നത്. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി," ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

ട്രംപ് ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്നതായി മോദി എക്സിൽ കുറിച്ചു. "എന്റെ 75-ാം ജന്മദിനത്തിൽ കിട്ടിയ ഫോൺ കോളിനും ആശംസകൾക്കും എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ നിങ്ങളെപ്പോലെ ഞാനും പൂർണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാനപരമായ യുഎസിന്റെ ശ്രമങ്ങളെ ഞങ്ങളും പിന്തുണയ്ക്കുന്നു," മോദി എക്സിൽ പ്രതികരിച്ചു.

Advertisment

Also Read:ഡെറാഡൂണിൽ കനത്ത മഴ, മണ്ണിടിച്ചിൽ; നദികൾ കരകവിഞ്ഞൊഴുകുന്നു; 5 പേരെ കാണാനില്ല

മേയിൽ ഇന്ത്യ-പാക്കിസ്ഥാൻ സംഗർഷം അവസാനിപ്പിക്കാനുള്ള കരാറിൽ മധ്യസ്ഥത വഹിച്ചതായുള്ള ട്രംപിന്റെ അവകാശവാദത്തെ മോദി എതിർത്തിരുന്നു. ജൂൺ 17 ന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമാണിത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ഒരു തലത്തിലും ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ അമേരിക്കയുടെ മധ്യസ്ഥതയ്ക്കുള്ള നിർദേശം ഒരു ഘട്ടത്തിലും നടന്നിട്ടില്ലെന്നും മോദി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.

Also Read:നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രതിനിധികൾ ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയ്ക്കു മേൽ അമേരിക്ക 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.

Read More: 40 മുറികളുള്ള ഹോട്ടൽ ഒലിച്ചുപോയത് ഇലപോലെ; മിന്നൽ പ്രളയത്തിൽ ഒന്നും അവശേഷിപ്പിക്കാതെ ധരാളി

Narendra Modi Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: