/indian-express-malayalam/media/media_files/2025/09/16/dehradun-landslide-2025-09-16-11-17-48.jpg)
Dehradun Uttarakhand Cloudburst News
Sahastradhara Dehradun Cloudburst: ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കനത്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നദികൾ കരകവിഞ്ഞൊഴുകുകയാണ്. തപ്കേശ്വർ, ഡിഐടി കോളേജ് ഏരിയ, രാജ്പൂർ ശിഖർ, ഭഗത് സിങ് കോളനി എന്നിവിടങ്ങളിൽ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഡെറാഡൂൺ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. സാധ്യമായ എല്ലാ സഹായവും അവർ ഉറപ്പുനൽകി. ഈ ദുരന്തസമയത്ത് കേന്ദ്രം ഉത്തരാഖണ്ഡിനൊപ്പം ഉറച്ചുനിൽക്കുമെന്ന് അവർ പറഞ്ഞതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), പൊതുമരാമത്ത് വകുപ്പിന്റെ (പിഡബ്ല്യുഡി) സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്ന നൂറിലധികം പേരെ രക്ഷപ്പെടുത്തുന്നതിനായി എസ്ഡിആർഎഫ് പ്രവർത്തിക്കുന്നുണ്ട്.
Also Read: ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉടൻ? യുഎസ് പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും
റായ്പൂരിലെ പഞ്ച്കുലിയിൽ 30 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രേംനഗറിലെ ശ്രീ ദേവ് ഭൂമി ഇൻസ്റ്റിറ്റ്യൂട്ടിൽ കുടുങ്ങിയ 500 പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. സഹസ്രധാരയിലെ കാർലിഗഡിൽ നിരവധി കടകൾ മഴയിൽ ഒലിച്ചുപോയി. പ്രദേശത്തെ താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read More: ഇന്ത്യയുമായി യുഎസിന് ഉന്നത ബന്ധം; വ്യാപാര ചർച്ചകൾ ഉടൻ തുടങ്ങും: മാർക്കോ റൂബിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us