/indian-express-malayalam/media/media_files/2025/09/16/uttarakhand-flood-2025-09-16-21-09-01.jpg)
Dehradun Uttarakhand Cloudburst News
Dehradun Uttarakhand Cloudburst News: ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 15 ആയി. 16 പേരെ കാൺമാനില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ വിഭാഗം തലവൻ വിനോദ് കുമാർ സുമൻ പറഞ്ഞു. തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ രണ്ടെണ്ണം നേപ്പാൾ സ്വദേശികളുടേതാണ്.
Also Read:ഡെറാഡൂണിൽ കനത്ത മഴ, മണ്ണിടിച്ചിൽ; നദികൾ കരകവിഞ്ഞൊഴുകുന്നു; 5 പേരെ കാണാനില്ല
കനത്ത മഴയെ തുടർന്നാണ് സംസ്ഥാന തലസ്ഥാനമായ ഉത്തരാഖണ്ഡിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായത്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. തപ്കേശ്വർ, ഡിഐടി കോളേജ് ഏരിയ, രാജ്പൂർ ശിഖർ, ഭഗത് സിങ് കോളനി എന്നിവിടങ്ങളിലാണ് നാശനഷ്ടം ഏറെയും. കനത്ത മഴയെ തുടർന്ന് ഡെറാഡൂൺ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. സാധ്യമായ എല്ലാ സഹായവും അവർ ഉറപ്പുനൽകി. ഈ ദുരന്തസമയത്ത് കേന്ദ്രം ഉത്തരാഖണ്ഡിനൊപ്പം ഉറച്ചുനിൽക്കുമെന്ന് അവർ പറഞ്ഞതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Also Read:40 മുറികളുള്ള ഹോട്ടൽ ഒലിച്ചുപോയത് ഇലപോലെ; മിന്നൽ പ്രളയത്തിൽ ഒന്നും അവശേഷിപ്പിക്കാതെ ധരാളി
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), പൊതുമരാമത്ത് വകുപ്പിന്റെ (പിഡബ്ല്യുഡി) സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്ന നൂറിലധികം പേരെ രക്ഷപ്പെടുത്തുന്നതിനായി എസ്ഡിആർഎഫ് പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർ മരിച്ചിരുന്നു. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ ഉത്തരകാശിയിലെ ബാരാലി ഗ്രാമത്തിൻറെ പകുതിയിലേറെ ഭാഗം ഒലിച്ചുപോയി.
Read More:വഖഫ് നിയമ ഭേദഗതി; ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.