/indian-express-malayalam/media/media_files/2025/08/06/uttarakhand-disaster-2025-08-06-13-38-11.jpg)
ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൻറെ ദൃശ്യം
Uttarakhand Flash Flood: ഡെറാഡൂൺ: നാൽപ്പത് മുറികളുള്ള തന്റെ ഹോട്ടൽ ഒരില പോലെ മിന്നൽ പ്രളയം ഒലിച്ചുപോകുന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഉത്തരകാശി ധരാളിയിലെ ഹോട്ടൽ ഉടമയായ ജയ് ഭഗവാന്. ചൊവ്വാഴ്ച ഹോട്ടലിൽ സഞ്ചാരികൾ ആരും എത്തിയില്ല. അതിനാൽ സമീപത്തുള്ള നാഗദേവത ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും ജയ് ഭഗവാൻ ഓർക്കുന്നു.
Also Read:ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ
ധരാളിയിൽ മിന്നൽ പ്രളയത്തിൽ അധികം കേടുപാടുകൾ ഉണ്ടാകാത്ത സ്ഥലങ്ങളിൽ ഒന്നാണ് നാഗക്ഷേത്രം. "ചൊവ്വാഴ്ച ക്ഷേത്രത്തിൽ നിൽക്കുമ്പോൾ ആദ്യം ഇടിമുഴക്കം പോലെയൊരു ശബ്ദം കേട്ടു. പിന്നാലെ ആളുകളുടെ നിലവിളിയും കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ ചെളിയും പാറയും വെള്ളവുമെല്ലാം കുത്തിയൊലിച്ച് വരുന്നത് മാത്രമാണ് കാണാനായത്". -ജയ് ഭഗവാൻ പറയുന്നു.
Also Read:ഉള്ളുലഞ്ഞ് ഉത്തരാഖണ്ഡ്; മേഘ വിസ്‌ഫോടനത്തിൽ കാണാതായത് 60 പേരെ
ധരാലിയിലെ മിന്നൽ പ്രളയത്തിൽ, തകർന്ന കെട്ടിടങ്ങളിൽ ഒന്നാണ് ജയ് ഭഗവാന്റെ ഹോട്ടൽ. നാല് നിലകളിലായി നാൽപ്പത് മുറികളുള്ള തന്റെ ഹോട്ടൽ ഒറ്റനിമിഷം കൊണ്ടാണ് ഇല്ലാതായതെന്നും ഇദ്ദേഹം പറയുന്നു. "എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. മലവെള്ളപാച്ചിൽ കണ്ടുടനെ വീട്ടിലേക്ക് ഓടുകയായിരുന്നു. പക്ഷെ ഓടിയെത്തും മുമ്പ് വീട് പൂർണമായി വെള്ളത്തിലായി"- ജയ് ഭഗവാൻ പറയുന്നു.
മണിക്കൂറുകൾക്ക് ശേഷമാണ് തന്റെ കുടുംബാംഗങ്ങളെ കണ്ടെത്താനായതെന്നും ജയ് ഭഗവാൻ പറഞ്ഞു. മഴക്കാലമായതിനാൽ പ്രദേശത്ത് സഞ്ചാരികൾ കുറവായിരുന്നു. മിക്ക ഹോട്ടലുകളും അടഞ്ഞുകിടക്കുകയായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി
അതേസമയം അതീവ പരിസ്ഥിതി ദുർബല മേഖലയിലാണ്് കഴിഞ്ഞ ദിവസം മിന്നൽ പ്രളയം ഉണ്ടായത്. അതീവ പരിസ്ഥിതി സെൻസിറ്റീവ് സോണിലാണ് മിന്നൽ പ്രളയം ഉണ്ടായ ധാരാളി ഉൾപ്പെടുന്നത്. നദിയിലെ ഇടയ്ക്കിടയുള്ള വെള്ളപ്പൊക്കവും സമതലങ്ങളിലെ അനിയന്ത്രിത നിർമ്മാണങ്ങളും പ്രകൃതി ദുരന്തത്തിന് കാരണമായെന്നാണ് വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നത്.
Read More: ഇത് ദൈവാനുഗ്രഹം; പ്രളയബാധിത പ്രദേശത്ത് വിചിത്ര പ്രതികരണവുമായി മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.