scorecardresearch

2020ലെ ഡൽഹി കലാപം: 93 കേസുകളിൽ 17 എണ്ണത്തിലും തെളിവുകൾ 'കെട്ടിച്ചമച്ചു', പൊലീസിന് കോടതി വിമർശനം

2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട 97 കേസുകളിൽ വിധി വന്ന 93 എണ്ണത്തിലും പൊലീസിന്റെ ഗുരുതര കൃത്യവിലോപം ദേശീയ തലസ്ഥാനത്തെ പ്രാദേശിക കോടതികൾ ചൂണ്ടിക്കാട്ടിയതായി ദി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി

2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട 97 കേസുകളിൽ വിധി വന്ന 93 എണ്ണത്തിലും പൊലീസിന്റെ ഗുരുതര കൃത്യവിലോപം ദേശീയ തലസ്ഥാനത്തെ പ്രാദേശിക കോടതികൾ ചൂണ്ടിക്കാട്ടിയതായി ദി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി

author-image
WebDesk
New Update
Delhi riot

ഫയൽ ചിത്രം

ന്യൂഡൽഹി: പൊലീസിന്റെ നിർദേശ പ്രകാരം എഴുതിയ പരാതികൾ, സാങ്കൽപ്പിക സാക്ഷികൾ, കെട്ടിച്ചമച്ച തെളിവുകൾ, അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതകൾ ചേർത്ത സാക്ഷി മൊഴി, ഒരു പ്രതിയെ സംഭവസ്ഥലത്ത് കണ്ടതായി ഒരു കോൺസ്റ്റബിൾ നടത്തിയ കൃത്രിമ അവകാശവാദം, കൂടാതെ പ്രതിയുടെ മേൽ ചുമത്തിയ കേസുകൾ ഇതങ്ങനെ നീണ്ടുപോകുന്നു.

Advertisment

2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട 97 കേസുകളിൽ വിധി വന്ന 93 എണ്ണത്തിലും പൊലീസിന്റെ ഗുരുതര കൃത്യവിലോപം ദേശീയ തലസ്ഥാനത്തെ പ്രാദേശിക കോടതികൾ ചൂണ്ടിക്കാട്ടിയതായി ദി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കുറഞ്ഞത് 17 കേസുകളിലെങ്കിലും, അല്ലെങ്കിൽ അത്തരം കേസുകളിൽ അഞ്ചിൽ ഒന്നിലെങ്കിലും പോലീസിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച കോടതി കണ്ടെത്തിയിരുന്നു.

Also Read: വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു, പ്രധാനമന്ത്രി മോദിക്ക് ട്രംപിന്റെ ജന്മദിനാശംസ സന്ദേശം

2025 ഓഗസ്റ്റ് അവസാനം വരെ ഡൽഹി പൊലീസ് ഫയൽ ചെയ്ത കലാപം, തീവയ്പ്പ്, നിയമവിരുദ്ധമായി സംഘം ചേരൽ എന്നിവയുമായി ബന്ധപ്പെട്ട 695 കേസുകളിൽ 116 എണ്ണത്തിൽ വിധി പുറത്തുവന്നതായി രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 97 എണ്ണത്തിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെടുകയും 19 കേസുകളിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു.

Advertisment

Also Read: ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; മരണസംഖ്യ 15ആയി, 16 പേരെ കാൺമാനില്ല

  • 12 കേസുകളിലെങ്കിലും, പൊലീസ് കൃത്രിമ സാക്ഷികളെയോ കെട്ടിച്ചമച്ചതെന്ന് തോന്നുന്ന തെളിവുകളോ നിരത്തിയതായി കോടതികൾ കണ്ടെത്തി.
  • രണ്ട് കേസുകളിലെങ്കിലും, സാക്ഷികൾ മൊഴി നൽകിയത് അവരുടെ സ്വന്തം മൊഴികളല്ലെന്നും, പൊലീസ് നിർദ്ദേശിച്ചതോ അനുബന്ധമായി നൽകിയതോ ആണ്.
  • മറ്റ് നിരവധി കേസുകളിൽ, നീതി ഉറപ്പാക്കുന്നതിനുപകരം കേസ് അവസാനിപ്പിക്കുക എന്നതിന്റെ ആവശ്യകതയാണ് അന്വേഷണത്തിന് പിന്നിലെന്ന് കോടതികൾ നിഗമനം ചെയ്തു. ഒരു കേസിൽ, കേസ് രേഖകളിലെ കൃത്രിമത്വം ജഡ്ജി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം ന്യൂ ഉസ്മാൻപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിൽ ആറ് പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിൽ അഡീഷണൽ സെഷൻസ് ജഡ്ജി പർവീൺ സിംഗ് ഇങ്ങനെ പ്രസ്താവിച്ചു: ''അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഈ കേസ് തെളിയിക്കപ്പെട്ടുവെന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇത്തരം സംഭവങ്ങൾ അന്വേഷണത്തിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നതിലേക്ക് നയിക്കുന്നു.''

പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി‌എ‌എ) പ്രതിഷേധങ്ങൾക്കിടെ 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ കുറഞ്ഞത് 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Also Read:ഡെറാഡൂണിൽ കനത്ത മഴ, മണ്ണിടിച്ചിൽ; നദികൾ കരകവിഞ്ഞൊഴുകുന്നു; 5 പേരെ കാണാനില്ല

വ്യാജ തെളിവുകൾ കെട്ടിച്ചമച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ വിട്ടയച്ച 17 കേസുകളിൽ, ദയാൽപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളും, ഖജൂരി ഖാസ്, ഗോകൽപുരി എന്നിവിടങ്ങളിൽ നാല് കേസുകൾ വീതവും, ജ്യോതി നഗർ, ഭജൻപുര, ജാഫ്രാബാദ്, ന്യൂ ഉസ്മാൻപൂർ എന്നിവിടങ്ങളിൽ ഓരോ കേസും ഉൾപ്പെടുന്നു. ഇവയെല്ലാം വടക്കുകിഴക്കൻ ഡൽഹിയിലാണ്.

Read More: നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

Delhi Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: