/indian-express-malayalam/media/media_files/2025/09/17/mammootty-mohanlal-pm-modi-2025-09-17-16-12-11.jpg)
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോൾ (ചിത്രം: എക്സ്)
75-ാം ജന്മദിനം ആഘോഷിക്കുകുയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കം വിവിധ ലോക നേതാക്കൾ ടെലിഫോണിലൂടെ പ്രധാനമന്ത്രിയെ ജന്മദിനം ആശംസിച്ചു. സിനിമ ലോകത്തു നിന്നും നിരവധി താരങ്ങൾ മോദിക്ക് ആശംസയുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.
രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിയ്ക്ക് നല്ല ആരോഗ്യവും സന്തോഷവും ശക്തിയും ലഭിക്കട്ടേയെന്ന് മോഹൻലാൽ ഫോസ്ബുക്കുൽ കുറിച്ചു. "നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ', മോഹൻലാൽ ആശംസിച്ചു.
Also Read: പ്രധാനമന്ത്രി മോദിക്ക് ട്രംപിന്റെ ജന്മദിനാശംസ സന്ദേശം
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയ്ക്ക് ജന്മദിനാശംസകൾ നേരുന്നതായി' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. "മോദി അവർകൾക്ക് പിറന്നനാൾ വാഴ്ത്തുകൾ" എന്ന് ആശംസാ വീഡിയോയിൽ നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞു. 'ഒരു മലയാളി എന്ന നിലയ്ക്ക്, ഒരു ഭാരതീയൻ എന്ന നിലയ്ക്ക് ഞാനും എന്റെ കുടുംബവും എന്റെ മലയാളി സുഹൃത്തുക്കളും അങ്ങേയ്ക്കു വേണ്ടി ഒരുപാട് പ്രാർത്ഥിക്കുന്നു. അങ്ങേയ്ക്ക് ഇനിയും ഇരട്ടിയ്ക്ക് ഇരട്ടിയായി ആരോഗ്യം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...', സുരേഷ് ഗോപി ആശംസാ വീഡിയോയിൽ പറഞ്ഞു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ചിത്രത്തിൽ നായകൻ ഉണ്ണി മുകുന്ദൻ
അതേസമയം, നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനാശംസ. 'മാ വന്ദേ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനാകും. കുട്ടിക്കാലം മുതൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി തീരുന്നതുവരെയുള്ള നരേന്ദ്ര മോദിയുടെ ജീവിതമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അമ്മ ഹീരാബെന്നുമായി മോദിയ്ക്കുള്ള ആഴമേറിയ ബന്ധവും ചിത്രം പറയും.
ഒരു നടൻ എന്ന നിലയിൽ, ഈ വേഷം ചെയ്യുന്നത് സന്തോഷകരവും ആഴത്തിൽ പ്രചോദനം നൽകുന്നതുമാണെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയൽ കുറിച്ചു. 'മാ വന്ദേ' എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലുമായി ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും ഈ പ്രത്യേക അവസരത്തിൽ, പ്രധാനമന്ത്രിയ്ക്ക് 75-ാം ജന്മദിനാശംസകൾ നേരുന്നതിൽ താനും രാജ്യത്തോടൊപ്പം പങ്കുചേരുന്നുവെന്ന്, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചു.
Read More: പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം; നിർദേശവുമായി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.