scorecardresearch

അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ്; ഈ വർഷം രണ്ടുതവണ കൂടി ഇളവിന് സാധ്യത

തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നത് പലിശനിരക്ക് കുറയ്ക്കാൻ കാരണമായെന്നാണ് വിവരം

തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നത് പലിശനിരക്ക് കുറയ്ക്കാൻ കാരണമായെന്നാണ് വിവരം

author-image
WebDesk
New Update
Fed slashes rates by quarter

ഫയൽ ഫൊട്ടോ

വാഷിങ്ടൺ: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ കാൽ ശതമാനം കുറച്ചു. പലിശനിരക്ക് 4.25-4.50 ശതമാനത്തിൽ നിന്ന് 4.00-4.25 ശതമാനമായാണ് കുറച്ചത്. 2024 ന് ശേഷം ഫെഡറൽ റിസർവ് ആദ്യമായാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. ഈ വർഷം രണ്ടു തവണ കൂടി നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.

Advertisment

സാധാരണയായി, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെഡ് നിരക്കുകൾ ഉയർത്തുകയോ സ്ഥിരമായി നിലനിർത്തുകയോ ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായാണ് കേന്ദ്ര ബാങ്ക് നിരക്കുകളിൽ കുറവ് വരുത്തുന്നത്. കഴിഞ്ഞമാസങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയതാണ് പലിശനിരക്ക് കുറയ്ക്കാൻ മുഖ്യകാരണമെന്നാണ് വിവരം.

Also Read: സ്ഥാനാർത്ഥിയുടെ കളർ ഫോട്ടോ, വലുപ്പമുള്ള അക്ഷരങ്ങൾ; ബിഹാർ തിരഞ്ഞെടുപ്പിൽ മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യവും പലിശ നിരക്ക് കുറയ്ക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. യുഎസിലെ വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാ പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയാൻ സഹായിക്കുന്നതാണ് തീരുമാനം. 

Advertisment

Also Read: ആംബുലൻസും പൊലീസും വന്നില്ല; ഗർഭിണിയെ തുണിയിൽ പൊതിഞ്ഞ് പുഴ കടത്തി

അതേസമയം, പലിശ നിരക്ക് കുറയ്ക്കാനുള്ള കേന്ദ്ര ബാങ്കിന്റെ തീരുമാനം പുറത്തുവന്നതിനു ശേഷം ഓഹരികൾ നേരിയ തോതിൽ ഉയർന്നു. എന്നാൽ, പ്രധാന വ്യാപാര പങ്കാളികളുടെ കറൻസികൾക്കെതിരെ ഡോളറിന് ഇടിവുണ്ടായി. അതിനിടെ, അടുത്ത വർഷം അവസാനത്തോടെ പണപ്പെരുപ്പം മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രവചനം. 2028 വരെ സമ്പദ്‌വ്യവസ്ഥ ഫെഡറലിന്റെ 2% ലക്ഷ്യത്തിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നും പറയുന്നു.

Read More:പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം; നിർദേശവുമായി ഹൈക്കോടതി

Donald Trump Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: