scorecardresearch

ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെ കുറിച്ച് പരാമർശം; ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിർത്തിവച്ചു

പരിപാടി നിർത്തിവയ്ക്കാനുള്ള തീരുമാനം 'അമേരിക്കയ്ക്ക് സന്തോഷവാർത്ത' എന്ന് ട്രംപ് പ്രതികരിച്ചു

പരിപാടി നിർത്തിവയ്ക്കാനുള്ള തീരുമാനം 'അമേരിക്കയ്ക്ക് സന്തോഷവാർത്ത' എന്ന് ട്രംപ് പ്രതികരിച്ചു

author-image
WebDesk
New Update
Jimmy Kimmel

ജിമ്മി കിമ്മൽ (ചിത്രം: ഇൻസ്റ്റഗ്രാം)

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെ കുറിച്ചുള്ള പരാമർശങ്ങളെ തുടർന്ന് പ്രശസ്ത അവതാരകൻ ജിമ്മി കിമ്മലിന്റെ നൈറ്റ് ടോക്ക് ഷോ നിർത്തിവച്ചു. പരാമർശം വിവാദമായതിനു പിന്നാലെയാണ് ഷോ അനിശ്ചിതമായി നിർത്തിവയ്ക്കാൻ വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ന്യൂസ് തീരുമാനിച്ചത്.

Advertisment

ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌സിസി) ചെയർമാൻ ബ്രെൻഡൻ കാർ, കിമ്മലിന്റെ പരാമർശത്തിൽ ഡിസ്‌നിക്കും എബിസിക്കും എതിരെ നടപടിയെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജിമ്മി കിമ്മൽ ലൈവ് അനിശ്ചിതമായി നിർത്തുന്നുവെന്നാണ് എബിസി വക്താവ് ബുധനാഴ്ച അറിയിച്ചത്. വിഷയത്തിൽ കിമ്മലിന്റെ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം: 22 കാരനായ പ്രതി പിടിയിൽ; പേരു വിവരങ്ങൾ പുറത്തുവിട്ട് എഫ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഷൻ ഓപ്പറേറ്റർമാരിൽ ഒന്നായ നെക്‌സ്‌സ്റ്റാർ, കിമ്മലിന്റെ ഷോ ഭാവിയിൽ സംപ്രേഷണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. കിർക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കിമ്മലിന്റെ അഭിപ്രായങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും എബിസിയുമായി ബന്ധപ്പെട്ട ചാനലുകളിൽ മറ്റ് ഷോകൾ പകരമായി നടത്തുമെന്നും നെക്‌സ്‌സ്റ്റാർ അറിയിച്ചു.

Advertisment

പരിപാടി നിർത്തിവയ്ക്കാനുള്ള തീരുമാനത്തെ 'അമേരിക്കയ്ക്ക് സന്തോഷവാർത്ത' എന്നു ട്രംപ് വിശേഷിപ്പിച്ചു. 'റേറ്റിം​ഗുള്ള ജിമ്മി കിമ്മലിന്റെ പരിപാടി റദ്ദാക്കി. ചെയ്യേണ്ട കാര്യം ഒടുവിലെങ്കിലും ചെയ്യാൻ ധൈര്യം കാണിച്ചതിന് എബിസിക്ക് അഭിനന്ദനങ്ങൾ,' ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചു.

Also Read: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ്; ഈ വർഷം രണ്ടുതവണ കൂടി ഇളവിന് സാധ്യത

കിർക്കിനെ കൊലപാതകം കുറ്റകരവും വികാരരഹിതവുമാണെന്ന് ആയിരുന്നു കിമ്മലിന്റെ പരാമർശം. ചൊവ്വാഴ്ച ചാർളി കിർക്കിന്റെ കൊലപാതകിയെ കോടതിയിൽ വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ ചുമത്തി ഹാജരാക്കിയിരുന്നു. ചാർളി കിർക്കിന്റെ കൊലപാതകി തങ്ങളിലൊരാൾ അല്ലെന്ന് സ്ഥാപിക്കാൻ മാഗാ ഗ്യാംഗ് ശ്രമിക്കുന്നുവെന്നും കിമ്മൽ ആരോപിച്ചിരുന്നു.

യൂട്ടവാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ ആയിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചത്. യൂണിവേഴ്സിറ്റി ക്യാംപസിലെ ഒരു ടെന്റിൽ കിർക്ക് സംവദിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു ആക്രമണം. ഇതിനു പിന്നാലെ ഇദ്ദേഹം കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിന്റെയും രക്തം വാര്‍ന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ട്രംപ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കിര്‍ക്കിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

Read More: വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു, പ്രധാനമന്ത്രി മോദിക്ക് ട്രംപിന്റെ ജന്മദിനാശംസ സന്ദേശം

Us Donald Trump Jimmy Kimmel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: