/indian-express-malayalam/media/media_files/2025/09/12/charlie-kirk-shooting-2025-09-12-18-24-29.jpg)
Photograph: (The state Public Safety Department Utah)
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. പ്രതിയെ കസ്റ്റഡിയിലെടുത്തതായും കുറ്റകൃത്യം ഏതാണ്ട് ഉറപ്പായതായും, ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. പ്രതി കുറ്റക്കാരനാണെന്ന് തെളിയുമെന്ന് പ്രതീക്ഷിക്കുന്നവെന്നും വധശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ വിളിപ്പെടുത്തലിനു പിന്നാലെ പ്രതിയുടെ പേരു വിവരങ്ങൾ എഫ്ബിഐ പുറത്തുവിട്ടു. ടൈലർ റോബിൻസൺ എന്ന 22 കാരനാണ് ചാര്‍ലി കിര്‍ക്കിനുനേരെ വെടിയുതിർത്തത്. യൂട്ടാ സ്വദേശിയാണ് ഇയാളെന്ന് എൻബിസി റിപ്പോർട്ടു ചെയ്തു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീഡിയോ എഫ്ബിഐ പുറത്തുവിട്ടിരുന്നു. വെടിവെയ്പ്പിന് ശേഷം ഓടിരക്ഷപ്പെടുന്ന വീഡിയോ ആയിരുന്നു പുറത്തുവിട്ടത്. തൊപ്പിയും സണ്‍ഗ്ലാസും ധരിച്ച വ്യക്തിയെയാണ് വീഡിയോയിൽ കാണാനാവുക.
FOX NEWS ALERT: @POTUS says “with a high degree of certainty” that authorities have Charlie Kirk’s assassin in custody. pic.twitter.com/pXAwik0a0Z
— FOX & Friends (@foxandfriends) September 12, 2025
വെടിവെയ്പ്പുണ്ടായ യൂട്ടാ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കെട്ടിടത്തിന്റെ റൂഫിലൂടെ പ്രതി ചാടി രക്ഷപ്പെടുന്നതും വനമേഖലയിലേക്ക് കടക്കുന്നതും വീഡിയോയിലുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് 100,000 യുഎസ് ഡോളര്‍ പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു.
Also Read: ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം എഫ്ബിഐ പുറത്തുവിട്ടു
ബുധനാഴ്ചയായിരുന്നു യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെ ചാര്‍ലി കിര്‍ക്കിന് കഴുത്തില്‍ വെടിയേറ്റത്. ഇതിനു പിന്നാലെ ഇദ്ദേഹം കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിന്റെയും രക്തം വാര്‍ന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ നിലവിളിച്ച് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു.
Also Read: ‘ചാർലി കിർക്കിന്റെ കഴുത്തിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു’: ആക്രമണം വിവരിച്ച് ദൃക്‌സാക്ഷികൾ
ട്രംപ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കിര്‍ക്കിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ളിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
Read More:ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു; അമേരിക്കയ്ക്ക് ഇരുണ്ട നിമിഷമെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us