/indian-express-malayalam/media/media_files/2025/09/19/manipur-ambush-2025-09-19-20-46-08.jpg)
ചിത്രം: എക്സ്
ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസ് ട്രക്കിനുനേരെ ആക്രമണം. ബിഷ്ണുപൂർ ജില്ലയിൽ ഇന്ന് വൈകീട്ടുണ്ടായ ആക്രമണത്തിൽ രണ്ടു ജവാൻമാർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 5.40 ഓടെ തോക്കുധാരികളായ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുള്ള നമ്പോൾ സബൽ ലെയ്കായ് പ്രദേശത്തുവെച്ചാണ് അർദ്ധസൈനിക വിഭാഗം സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ആക്രമണമുണ്ടായത്. 33 ജവാന്മാർ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: 'യാ അലി'യുടെ ശബ്ദം; ഗായകൻ സുബീൻ ഗാർഗ് വിടവാങ്ങി; മരണം സ്കൂബ ഡൈവിങ്ങിനിടെ
#WATCH | Manipur | Ambush on security forces in Nambol Sabal area of Bishnupur; Details awaited
— ANI (@ANI) September 19, 2025
(Visuals deferred by unspecified time) pic.twitter.com/pbdhVs5oJp
2023 ൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ സംഘർഷഭരിതമായ മണിപ്പൂരിൽ, കഴിഞ്ഞ വർഷത്തിനുശേഷം കേന്ദ്ര സുരക്ഷാ സേനയ്‌ക്കു നേരെയുണ്ടാകുന്ന ആദ്യത്തെ മാരകമായ ആക്രമണമാണിത്.
Also Read: മുഖത്ത് ചാണകം തേച്ചു; ഗോവയുടെ സംരക്ഷകനാകണോ എന്ന് ആക്രോശം; ക്രൂര മർദനം
കഴിഞ്ഞ വർഷം അസമിലെ കാച്ചാർ ജില്ലയുടെ അതിർത്തി പ്രദേശമായ ജിരിബാം ജില്ലയിലാണ് അവസാനമായി സമാനമായ ആക്രമണം ഉണ്ടായത്. ഈ സംഭവത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും രണ്ട് സിആർപിഎഫ് ജവാൻമാരും രണ്ടു മണിപ്പൂർ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read More: സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ വിലക്കി താലിബാൻ; മനുഷ്യാവകാശത്തെ കുറിച്ചും പഠിപ്പിക്കരുത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.