/indian-express-malayalam/media/media_files/2025/09/21/pm-modi-new-2025-09-21-12-21-29.jpg)
നരേന്ദ്ര മോദി
PM Narendra Modi to address Nation: ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. എന്നാൽ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷമായിരിക്കും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
Also Read:സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കും; ഡി. രാജ ഒഴിയുന്നെതിൽ അവ്യക്തത
ജിഎസ്ടി പരിഷ്‌കരണം നിലവിൽവരുന്നതിന് തൊട്ടുതലേന്നാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ 22-നാണ് ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തിൽവരുന്നത്. ജി.എസ്.ടി. 2.0 എന്ന പേരിൽ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം ദീർഘനാളായി പല കോണുകളിൽ നിന്നും ഉയർന്നുവന്ന രണ്ടാം തലമുറ ചരക്ക് സേവന നികുതി എന്ന ആവശ്യത്തിന്റെ ചുവടുപിടിച്ചാണ്. സമ്പദ്വ്യവസ്ഥയ്ക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമായ ലളിതമായ നികുതി സംവിധാനം കൊണ്ടുവരണമെന്നതാണ് സർക്കാരിന്റ ലക്ഷ്യം.
Also Read:എച്ച്-1ബി വിസ ഫീസ് വർധനവിൽ പ്രതികരണവുമായി ഇന്ത്യ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകും
സാധാരണക്കാർക്കും, കർഷകർക്കും, എംഎസ്എംഇകൾക്കും, മധ്യവർഗത്തിനും, സ്ത്രീകൾക്കും, യുവാക്കൾക്കും പ്രയോജനം ചെയ്യുന്ന ജിഎസ്ടി നിരക്ക് കുറയ്ക്കലുകളും പരിഷ്‌കാരങ്ങളും സംബന്ധിച്ച് കേന്ദ്രസർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിൽ കൂട്ടായി സമ്മതിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇത് പരാമർശിക്കാനുള്ള സാധ്യത ഏറെയാണ്.
ഇതിനുപുറമേ എച്ച്-1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് യുഎസ് ഒരുലക്ഷം ഡോളറാക്കിയ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നു. എച്ച്-1ബി വിസയുടെ വാർഷിക ഫീസ് കൂട്ടാനുള്ള അമേരിക്കയുടെ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്. നേരത്തെ ഇത് സംബന്ധിച്ചുള്ള ആശങ്ക വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചിരുന്നു.
Read More: എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു: വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.