scorecardresearch

എച്ച്-1ബി വിസ ഫീസ് വർധനവിൽ പ്രതികരണവുമായി ഇന്ത്യ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകും

എച്ച്-1 ബി വിസയുടെ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കുന്നതിനുള്ള പ്രഖ്യാപനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചത്

എച്ച്-1 ബി വിസയുടെ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കുന്നതിനുള്ള പ്രഖ്യാപനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചത്

author-image
WebDesk
New Update
India Us Trump

എച്ച്-1ബി വിസ ഫീസ് വർധനവിൽ പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി: എച്ച്-1ബി വിസ അപേക്ഷയുടെ ഫീസ് കുത്തനെ കൂട്ടിയുള്ള അമേരിക്കയുടെ നടപടിയ്ക്ക് പിന്നാലെ യുഎസിന് മുന്നറിയിപ്പുമായി ഇന്ത്യ. അമേരിക്കയുടെ നടപടി മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ വിലയിരുത്തി. നിലവിലെ പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ യുഎസ് ഭരണകൂടത്തിന് കഴിയട്ടെയെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

Advertisment

Also Read:ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്-1 ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി ട്രംപ്

"യുഎസ് എച്ച്-1ബി വിസ പ്രോഗ്രാമിലെ നിർദ്ദിഷ്ട നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സർക്കാർ കണ്ടിട്ടുണ്ട്. ഈ നടപടിയുടെ പൂർണ്ണമായ പ്രത്യാഘാതങ്ങൾ ഇന്ത്യൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. യുഎസിന്റെയും ഇന്ത്യയുടെയും സാങ്കേതിക വികസനം, സാമ്പത്തിക വളർച്ച, മത്സരശേഷി, സമ്പത്ത് സൃഷ്ടിക്കൽ എന്നിവയിൽ നൈപുണ്യമുള്ള പ്രതിഭകളുടെ മൊബിലിറ്റിയും കൈമാറ്റങ്ങളും വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പരസ്പര നേട്ടങ്ങൾ കണക്കിലെടുത്ത് നയരൂപകർത്താക്കൾ തങ്ങളുടെ സമീപകാല നടപടികൾ വിലയിരുത്തും." -രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 

Also Read:യുക്രെയ്‌നിൽ റഷ്യയുടെ വൻ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

എച്ച്-1 ബി വിസയുടെ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കുന്നതിനുള്ള പ്രഖ്യാപനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. പുതിയ ഉത്തരവ് യുഎസിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന്റെ അടിസ്ഥാന ഘടന തന്നെ മാറ്റി മറിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Advertisment

Also Read: ഗാസയിൽ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; മരണസംഖ്യ 65000 കടന്നു

അമേരിക്കയിൽ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ)ആയാണ് ഭരണകൂടം ഒറ്റയടിക്ക് ഉയർത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ജോലി തേടി യുഎസിലേക്ക് പോകുന്ന ഐടി ജീവനക്കാരെയാണ് പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയർത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയർത്തിയതെന്ന് ട്രംപ് പറഞ്ഞു.

ഉയർന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് ഫീസ് ഉയർത്തിയതിന്റെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാൽ അമേരിക്കയിലെ പല ചെറിയ തസ്തികകളിൽ പോലും തദ്ദേശീയർക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളുണ്ടാകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ഫീസ് വർധന പ്രഖ്യാപനം നടത്തിയ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.

Read More:ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം; ആറാം തവണയും യുഎന്നിൽ പ്രമേയത്തെ എതിർത്ത് അമേരിക്ക

Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: