scorecardresearch

വോട്ട് കൊള്ള; സിഐഡി ആവശ്യപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നില്ല; ഹൈഡ്രജൻ ബോംബ് ഉടനെന്ന് രാഹുൽ ഗാന്ധി

വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

author-image
WebDesk
New Update
Rahul Gandhi

വ്യാഴാഴ്ചയായിരുന്നു വോട്ട് ചോരിയിൽ രാഹുലിന്‍റെ രണ്ടാമത്തെ വാർത്താസമ്മേളനം

കൽപ്പറ്റ: കർണാടകയിലെ 'വോട്ട് ചോരി' ആരോപണവുമായി ബന്ധപ്പെട്ട് സിഐഡി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്മീഷന്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് സോണിയ ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു.

Advertisment

കള്ള വോട്ട് നടത്താന്‍ ഉപയോഗിച്ച നമ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി കർണാടക സിഐഡി നിരവധി തവണ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചെങ്കിലും ഗ്യാനേഷ് കുമാർ വിവരങ്ങൾ നൽകാൻ തയ്യാറാവുന്നില്ലെന്ന് രാഹുൽ ആരോപിച്ചു. 'മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇതിനേക്കാൾ വലിയ കുറ്റപത്രം മറ്റൊന്നില്ല. പൊലീസ് വിവരങ്ങൾ ചോദിക്കുന്നു, അദ്ദേഹം അത് നൽകുന്നില്ല. ഇത് എന്റെ പ്രസ്താവനയല്ല. ഇത് ഒരു വസ്തുതയാണെന്നും,' രാഹുൽ പറഞ്ഞു.

Also Read: പാർട്ടി പ്രശ്‌നങ്ങളിൽ ഇടപെടാതെ പ്രിയങ്ക; വയനാട് കോൺഗ്രസിൽ അതൃപ്തി

വോട്ട് ചോരി നടത്തിയാണ് മോദി തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന് ഇന്ത്യയിൽ ഒരാൾക്കും സംശയമില്ല. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ പറഞ്ഞു. തെളിവില്ലാതെ തങ്ങൾ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisment

വ്യാഴാഴ്ചയായിരുന്നു വോട്ട് ചോരിയിൽ രാഹുലിന്‍റെ രണ്ടാമത്തെ വാർത്താസമ്മേളനം. വാർത്താസമ്മേളനത്തിന് ദിവസങ്ങൾക്ക് മുൻപ്, തൻറെ പക്കലൊരു ഹൈഡ്രജൻ ബോംബുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. എന്നാൽ താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു വ്യാഴാഴ്ച രാഹുൽ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. 

Also Read: ശബരിമലയുടെ ചരിത്രത്തിനും മുൻപേ ഒഴുകിയ പമ്പ; അഴിമുഖ നഗരം, ഭക്തി പ്രസ്ഥാനങ്ങൾ വേരുറപ്പിച്ച തീരം

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഭരണഘടനാ സ്ഥാപനത്തിന് എതിരായ തുടര്‍ച്ചയായ ആരോപണം തിരിച്ചടിയാകുമോ എന്നതാണ് ആശങ്കയാണ് പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ ഒരു വിഭാഗം ഉയർത്തുന്നത്.  കർണാടകത്തിലെ ഒരു നിയമസഭാ മണ്ഡലത്തിലെ കണക്കുകൾ മാത്രം പുറത്തുവിട്ടുള്ള വാർത്തസമ്മേളനം വെളിപ്പെടുത്തലിൻറെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. 

Read More: യുക്രെയ്‌നിൽ റഷ്യയുടെ വൻ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: