scorecardresearch

ശബരിമലയുടെ ചരിത്രത്തിനും മുൻപേ ഒഴുകിയ പമ്പ; അഴിമുഖ നഗരം, ഭക്തി പ്രസ്ഥാനങ്ങൾ വേരുറപ്പിച്ച തീരം

Global Ayyappa Sangamam at Pamba: നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമണ്ണ് ഉപയോഗിച്ച് നിർമിച്ച പുരുഷന്റേയും സ്ത്രീകളുടേയും നാഗങ്ങളുടേയും രൂപങ്ങൾ പമ്പാ നദിയിലെ ആറന്മുള ഭാഗത്ത് നിന്ന് 2018ൽ കണ്ടെത്തിയിരുന്നു

Global Ayyappa Sangamam at Pamba: നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമണ്ണ് ഉപയോഗിച്ച് നിർമിച്ച പുരുഷന്റേയും സ്ത്രീകളുടേയും നാഗങ്ങളുടേയും രൂപങ്ങൾ പമ്പാ നദിയിലെ ആറന്മുള ഭാഗത്ത് നിന്ന് 2018ൽ കണ്ടെത്തിയിരുന്നു

author-image
Narayanan S
New Update
Pamba Ayyappa Sangamam

Source: Wikimedia commons

പമ്പാ തീരത്തെ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെ, "സമൂഹത്തിലെ അധിസ്ഥിതരുമായി ബന്ധപ്പെട്ടതാണ് ശബരിമലയുടെ ഐതീഹ്യം". മുഖ്യമന്ത്രി പറഞ്ഞത് പോലെ  ശബരിമലയുടെ ആ ചരിത്രത്തിൽ മതപരവും താത്വികവുമായ വിരുദ്ധ ആശയങ്ങൾക്കിടയിൽ സമവായം സൃഷ്ട്ടിച്ചുകൊണ്ട് ഒഴികുകയാണ് പമ്പാ നദീ. ശബരിമലയേക്കാൾ മതപരവും സാംസ്കാരികവുമായ പ്രാധാന്യം ഈ പമ്പാ തീരത്തിനുണ്ട്. 

Advertisment

നൂറ്റാണ്ടുകൾ പഴക്കമുള്ള, കളിമണ്ണ് ഉപയോഗിച്ച് നിർമിച്ച പുരുഷന്റേയും സ്ത്രീകളുടേയും നാഗങ്ങളുടേയും രൂപങ്ങൾ പമ്പാ നദിയിലെ ആറന്മുള ഭാഗത്ത് നിന്ന് 2018ൽ കണ്ടെത്തിയിരുന്നു. പമ്പാ തീരത്ത് നിന്ന് മുൻകാല നാഗരീഗതയുമായി ബന്ധപ്പെട്ടതാകാം എന്ന് വിലയിരുത്തപ്പെടുന്ന ആദ്യ കണ്ടെത്തലായിരുന്നു ഇത്. എന്നാൽ ഈ പമ്പാ തീരത്തോട് ചേർന്ന് ഒരു നാഗരീഗത രൂപപ്പെട്ടിരുന്നോ എന്നതിലേക്ക് വിരൽ ചൂണ്ടുന്ന കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.  

Also Read: ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

ഒരു പ്രാചീന നാഗരീഗത പമ്പാ തീരത്ത് ഉണ്ടായിട്ടില്ല. എന്നാൽ കേരള ചരിത്രം നോക്കുമ്പോൾ വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ ഒരു സംസ്കാരം വളർത്തിയെടുക്കാൻ ഈ പ്രദേശത്തിനായിട്ടുണ്ട്. അത് വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. കേരളത്തിലെ നദികളിൽ വെച്ച് മൂന്നാമത്തെ ഏറ്റവും വലിയ നദിയാണ് പമ്പ. പശ്ചിമഘട്ടത്തിലെ പീരുമേടിലെ പുലച്ചിമലയാണ് പമ്പാ നദിയുടെ ഉത്ഭവസ്ഥാനം. കേരളത്തിലെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലൂടെ ഒഴുകി പമ്പാ നദി വിവിധ കൈവഴികളായി തിരിഞ്ഞ് ഒടുവിൽ അറബിക്കടലിൽ വന്ന് ചേരുന്നു. 

Advertisment

പമ്പാ നദിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രാചീന രേഖകൾ തിരഞ്ഞാൽ ചരിത്രകാരനായ എം ജി ശശിഭൂഷണ വിരൽചൂണ്ടുന്നത് 'ദ് പെരിപ്ലസ് ഓഫ് എരിത്രേയൻ സീ' (The Periplus of the Erythraean Sea) എന്നതിലേക്കാണ്. ഇന്ത്യയുടെ പശ്ചിമ തീരത്തിലൂടെ  ഒന്നാം സെഞ്ചുറി സിഇയിൽ സഞ്ചരിച്ച അജ്ഞാത എഴുത്തുകാരൻ പമ്പാ നദിയെ കുറിച്ച് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളിൽ പമ്പാ തീരത്ത് നെൽസിന്ദാ എന്ന അഴിമുഖ നഗരം സ്ഥിതി ചെയ്തിരുന്നതായി പറയുന്നു. 

Also Read: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

നെൽസിന്ദയെ കുറിച്ച് ചരിത്രകാരനായ ശശിഭൂഷൺ പറയുന്നത് ഇങ്ങനെ, "നിലവിൽ പത്തനംതിട്ട ജില്ലയിലെ നിരണത്താണ് ഈ നെൽസിന്ദ. കുരുമുളക്, ഏലയ്ക്ക, കറുവപ്പട്ട എന്നിവയായിരുന്നു ഈ അഴിമുഖ പട്ടണത്തിലെ പ്രധാന വിൽപ്പന വസ്തുക്കൾ. നിലക്കലിൽ നിന്നാണ് ഇത് നെൽസിന്ദയിലേക്ക് എത്തിയിരുന്നത്."

"വ്യാപാരികൾ പമ്പാ തീരത്ത് നിന്ന് ഈ വസ്തുക്കൾ ആഫ്രിക്കയിലേക്കും അവിടെ നിന്ന് കര മാർഗം വെനീസിലേക്കും എത്തിച്ചിരുന്നു. യൂറോപ്പിന്റെ പല ഭാഗത്തേക്കും പമ്പാ അഴിമുഖ പട്ടണത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന വസ്തുക്കൾ എത്തി. റോമൻ എഴുത്തുകാരനായ പ്ലിനി പമ്പാ നദിയെ ബാരിസ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്."

എന്നാൽ പമ്പാ തീരത്തെ നെൽസിന്ദാ അഴിമുഖ പട്ടണത്തിന്റെ ഒരു അവശേഷിപ്പും ചരിത്രകാരന്മാർക്ക് ഈ മേഖലകളിൽ നിന്ന് കണ്ടെത്താനായിട്ടില്ല. പമ്പയും അതിന്റെ പോഷകനദികളുമാണ് കേരളത്തിലെ പൊന്നുവിളയിക്കുന്ന കുട്ടനാടിനെ വളക്കൂറുള്ളതാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് രണ്ട് മീറ്റർ താഴെയായി കൃഷി ചെയ്യുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് കുട്ടനാട്. 

ഭക്തി പ്രസ്ഥാനങ്ങളുടെ വളർച്ച

ഇപ്പോൾ ദക്ഷിണ ഗംഗ എന്നാണ് പമ്പ അറിയപ്പെടുന്നത്. ശബരിമലയുമായുള്ള ബന്ധം കാരണമാണ് പമ്പയെ ദക്ഷിണ ഗംഗയായി കണക്കാക്കുന്നത്.എന്നാൽ ശബരിമല പ്രശസ്തമാവുന്നതിന് മുൻപ് തന്നെ പമ്പ ഹിന്ദുത്വവുമായി ബന്ധപ്പെട്ടിരുന്നു. എഴുത്തുകാരനും കവിയുമായ മനോജ് കൂരൂർ പറയുന്നത്  സംഘം യുഗത്തിലെ(300 BCE- 300 CE) ശൈവ, വൈഷ്ണവ ഭക്തി പ്രസ്ഥാനങ്ങൾ പമ്പാ നദീതടവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ്. 

Also Read:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗവുമായി സംഘപരിവാർ സംഘടനകൾ

"ശിവനെ സ്തുതിക്കുന്ന മന്ത്രങ്ങൾ തയ്യാറാക്കിയ, ശൈവ വിഭാഗത്തിലെ 63 നയനാർമാരിൽ രണ്ട് പേർ കേരളത്തിൽ നിന്നുള്ളവരാണ് എന്നാണ് പറയപ്പെടുന്നത്.വിരൽമിന്ദ നയനാർ, ചേരമാൻ പെരുമാൾ നയനാർ. ഇതിൽ വിരൽമിന്ദ നയനാർ ഇപ്പോഴത്തെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ നിന്നുള്ള വ്യക്തിയാണ്," കൂരൂർ പറഞ്ഞു. 

വിഷ്ണുവിനെ സ്തുതിച്ചിരുന്ന 12 പ്രാചീന തമിഴ് ആൽവാർമാരുണ്ടായിരുന്നു. ഇവരിൽ ഒരാൾ കേരളത്തിൽ നിന്നായിരുന്നു. സ്താനു രവി കുലശേഖര(9th Century CE), മീഡിവൽ കേരള ചരിത്രത്തിലെ ആദ്യത്തെ ചേര രാജാവാണ് സ്താനു രവി കുലശേഖര. വൈഷ്ണവിസം പമ്പാ തീരത്ത് വേരുറപ്പിച്ചിരുന്നു എന്നത് വ്യക്തമാക്കുന്ന മറ്റൊരു തെളിവ് കൂടിയുണ്ട്. വൈഷ്ണവിസത്തിലെ 10 വൈഷ്ണവ ദിവ്യ ദേശത്തിൽ അഞ്ചെണ്ണം ഈ മേഖലയിലാണ്. ശ്രീവല്ലഭ ക്ഷേത്രം തിരുവല്ല, പാർഥസാരതി ക്ഷേത്രം ആറന്മുള, തൃചിട്ടത്തു മഹാവിഷ്ണു ക്ഷേത്രം ചെങ്ങന്നൂർ, തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം ചങ്ങനാശേരി, മഹാവിഷ്ണു ക്ഷേത്രം, ആലപ്പുഴ. 

ശബരിമലയിലെ പ്രതിഷ്ഠ പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണ്. കൊട്ടാരവും രാജഭരണവും ഉപേക്ഷിച്ച് തപസ് ചെയ്യാൻ പോയ മകന് വേണ്ട രാജാവ് നിർമിച്ച ക്ഷേത്രമാണ് പിൽക്കാലത്ത് ശബരിമലയായി പ്രശസ്തമായത്. വെള്ളാള വിഭാഗത്തിൽപ്പെട്ടതാണ് അയ്യപ്പൻ എന്ന് പറയുന്ന ഒരു വിഭാഗം ചരിത്രകാരന്മാരുണ്ട്. ഒരു നൂറ്റാണ്ട് മുൻപ് മലയരയൻ വിഭാഗത്തിൽ നിന്ന് ബ്രഹ്മണർ ക്ഷേത്രം കൈക്കലാക്കുകയായിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.  

Read More: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: