/indian-express-malayalam/media/media_files/2025/09/20/pinarayi-vijayan-ayyapap-sangamam-2025-09-20-12-02-15.jpg)
ചിത്രം: ഫേസ്ബുക്ക്
പമ്പ: വേര്‍തിരിവുകള്‍ക്ക് അതീതമാണ് ശബരിമലയെന്നും മതാതീതമായ ഇത്തരം ആരാധനാലയങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവിതാംകൂർ ദേവസ്വം പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും അത്തരക്കാർ അയ്യപ്പ സംഗമം തടയാൻ ശ്രമം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യങ്ങളുമുണ്ടെന്നും സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരെന്ന് കരുതപ്പെടുന്നവരുമായി ബന്ധപ്പെട്ടതാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാവർക്കും പ്രാപ്തമായ ആരാധനാലയമാണ് ശബരിമല. അതുകൊണ്ടുതന്നെ ശബരിമലയെ ശക്തിപ്പെടുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ആഗോള അയ്യപ്പ സംഗമം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ഭക്തരുമായി ചേർന്നു കാര്യങ്ങൾ നടപ്പിലാക്കാനാണ് ഈ സംഗമമെന്നും ഇതിനോട് അയ്യപ്പ ഭക്തന്മാർ പൂർണമായി സഹകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യഥാർഥ ഭക്തർക്ക് ഇങ്ങനയേ ചെയ്യാനാകൂ. ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡ ഉണ്ടാകാം. പ്രത്യേക താൽപര്യങ്ങളുണ്ടാകാം. അതിനാൽ അവർ സംഗമം തടയാൻ ശ്രമം നടത്തി. ആ ശ്രമങ്ങളെ സുപ്രീംകോടതി തടഞ്ഞത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ഭക്തജനസാഗരമാണ് ശബരിമലയില്‍ എത്തുന്നത്. തീര്‍ഥാടനം ആയാസ രഹിതമാക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വലിയ തോതില്‍ ഇടപെടല്‍ ഉണ്ടാവണം. ഈ ബോധ്യത്തോടെയാണ് ദേവസ്വം ബോര്‍ഡ് ഇങ്ങനെ ഒരുപരിപാടി സംഘടിപ്പിച്ചത്. തീര്‍ഥാടകര്‍ക്ക് എന്താണ് വേണ്ടത് അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി സങ്കല്‍പ്പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളില്‍ നിന്നുതന്നെ നേരിട്ട് മനസിലാക്കി വേണ്ടത് ചെയ്യുകയാണ് ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More: ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; കേരള തീരത്ത് കള്ളക്കടൽ ജാഗ്രത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.