/indian-express-malayalam/media/media_files/2025/09/20/ayyappa-sangamam-2025-09-20-10-21-40.jpg)
ചിത്രം: ഫേസ്ബുക്ക്
പമ്പ: തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേർന്ന് ഗ്രീൻ റൂമുമുണ്ട്. മീഡിയ റൂമുൾപ്പെടെ പ്രധാന വേദിയോട് ചേർന്നാണ്. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമ്മിച്ചിട്ടുള്ളത്.
Also Read: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
സംഗമത്തിൽ മൂന്ന് സമാന്തര സെഷനുകളും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെ കുറിച്ചാണ്. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർത്ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീർഘകാല പദ്ധതികളെ കുറിച്ച് സെഷനിൽ ചർച്ച ചെയ്യും. ആധുനിക സൗകര്യങ്ങൾ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിർത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
Also Read:പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി
രണ്ടാമത്തെ സെഷൻ 'ആത്മീയ ടൂറിസം സർക്യൂട്ടുകൾ' എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതിൽ ചർച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖർ തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങൾക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള വഴികൾ അവതരിപ്പിക്കും.
Also Read:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗവുമായി സംഘപരിവാർ സംഘടനകൾ
മൂന്നാമെത്ത സെഷൻ 'ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയമാണ്. പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക പങ്കാളികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ വർഷവും ശബരിമല സന്ദർശിക്കുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങൾ ഒരുക്കാമെന്നതാകും ഈ സെഷനിൽ വിശദീകരിക്കുക.
Read More: രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കേരളത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.