/indian-express-malayalam/media/media_files/2025/09/19/rahul-and-soniya-2025-09-19-07-51-44.jpg)
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
കൽപ്പറ്റ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ പത്തിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങുന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ മാർഗം ഇരുവരും വയനാട്ടിലേക്ക് പുറപ്പെടും. പ്രതികൂല കാലാവസ്ഥയെങ്കിൽ റോഡ് മാർഗമായിരിക്കും ഇരുവരും വയനാട്ടിലേക്ക് പുറപ്പെടുന്നത്.
Also Read:ആഗോള അയ്യപ്പ സംഗമം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇരുവർക്കും വെള്ളിയാഴ്ച പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലിന്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്. സ്വകാര്യസന്ദർശനം എന്ന നിലയിലാണ് യാത്രയെന്നതിനാൽ ഇതുവരെ മറ്റു പരിപാടികൾ ക്രമീകരിച്ചിട്ടില്ല.ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
Also Read:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു
അതേസമയം, സ്വകാര്യ സന്ദർശനം എന്ന് പറയുന്നുണ്ടെങ്കിലും ഇരുവരും കോൺഗ്രസ് നേതാക്കൻമാരുമായി ആശയവിനിമയം നടത്തുമെന്നാണ് വിവരം. പ്രാദേശിക നേതാക്കൻമാരുടെ ആത്മഹത്യയിലും തുടർന്നുള്ള ചേരിതിരിഞ്ഞുള്ള പോരിലും വയനാട്ടിലെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തോട് ഇരുവരും വിശദീകരണം തേടാനുള്ള സാധ്യതയുണ്ട്.
Also Read:കവർപേജിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുതിയ പുസ്തകം നിയമക്കുരുക്കിൽ
നേരത്തെ, വയനാട്ടിൽ തുടരുന്ന പ്രിയങ്ക ഗാന്ധി സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. കൂടാതെ ജില്ലയിലെ കോൺഗ്രസിനുള്ള വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സോണിയയും രാഹുലും വയനാട്ടിൽ എത്തുന്നത്. സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കളും ഇരുവരുമായി ആശയവിനിമയം നടത്താൻ സാധ്യതയുണ്ട്.
Read More:ഒരു നല്ല വാക്കെങ്കിലും പറയാമായിരുന്നു; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.