scorecardresearch

ആഗോള അയ്യപ്പ സംഗമം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മൂന്ന് സെക്ഷനുകളായാണ് പരിപാടിയിൽ ചർച്ചകൾ സംഘടിപ്പിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണം തുടങ്ങിയവ പരിപാടിയിൽ ചർച്ചയാകും

മൂന്ന് സെക്ഷനുകളായാണ് പരിപാടിയിൽ ചർച്ചകൾ സംഘടിപ്പിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണം തുടങ്ങിയവ പരിപാടിയിൽ ചർച്ചയാകും

author-image
WebDesk
New Update
Sabarimala

ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച നടക്കും. പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. 3000-ത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. 

Advertisment

Also Read:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗവുമായി സംഘപരിവാർ സംഘടനകൾ

മൂന്ന് സെക്ഷനുകളായാണ് പരിപാടിയിൽ ചർച്ചകൾ സംഘടിപ്പിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്‌പോൺസർമാരുടെ സഹായം തേടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവയിലും ചർച്ചകൾ സംഘടിപ്പിക്കും. 

Also Read:അയ്യപ്പ സംഗമത്തിനു പിന്നിൽ രാഷ്ട്രീയ താൽപ്പര്യമില്ല; വിവാദമുണ്ടാക്കാന്‍ ചിലർ സമീപിച്ചു; വിധി സ്വാഗതാര്‍ഹമെന്ന് വി.എൻ വാസവൻ

Advertisment

ശബരിമലയുടെ ഭാവി വികസനത്തിനു വേണ്ടിയുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചുവെന്നും പശ്ചാത്തല സൗകര്യം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ആഗോള അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കുന്നതിനുള്ളതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.തിരഞ്ഞെടുപ് അടുത്തതിനാൽ ഭക്തരെ സ്വാധീനിക്കാനാണ് സംഗമം നടത്തുന്നത്. സംഗമത്തിന് മുമ്പ് കൊണ്ടു പോയ സ്വർണം തിരികെ കൊണ്ടുവരണം. നാലു കിലോ സ്വർണം എവിടെയെന്ന് പറയണം.സംഗമം ഉത്ഘാടനം ചെയ്യുമ്പോൾ ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് തെറ്റായി പോയെന്ന് മുഖ്യമന്ത്രി പറയുമോ എന്നും ചെന്നിത്തല ചോദിച്ചു.

Also Read:ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി; ഹൈക്കോടതി വിധിയിൽ ഇടപെടാതെ സുപ്രിം കോടതി

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന വിശ്വാസ സംഗമം തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. 22ന് പന്തളത്താണ് ഭക്തജന സംഗമം നടക്കുക. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശമെന്നും ഭാരവാഹികൾ പറഞ്ഞു.

Read More:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: