/indian-express-malayalam/media/media_files/2025/09/01/amoebic-meningoencephalitis1-2025-09-01-08-01-19.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരിച്ചത്. ഇതോടെ അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി.
Also Read: വ്യാജ മാലമോഷണക്കേസ്: ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു
സംസ്ഥാനത്ത് ആകെ 66 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈ മാസം 19 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. ഈ വർഷം 66 പേർക്ക് രോ​ഗ ബാധയുണ്ടായെന്നും 17 പേർ മരിച്ചതായും ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക് മസ്തിഷ്ക ജ്വരമാണോയെന്ന് കേരളം പരിശോധിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Also Read: ശബരിമല സ്വർണപ്പാളി വിവാദം; അറ്റകുറ്റപ്പണി തുടരാമെന്ന് ഹൈക്കോടതി; രേഖകളില്‍ അവ്യക്തത
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതൊരു പകർച്ചവ്യാധിയല്ല.
Also Read:അഭ്യുഹങ്ങൾക്ക് വിരാമം; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി
അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളോടെ മെനിഞ്ചൈറ്റിസ് ബാധിച്ചാണ് രോഗികളെല്ലാം ആശുപത്രിയിൽ എത്തുന്നത്. മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയിട്ടും രോഗം ഭേദമാകാത്ത സാഹചര്യത്തിലാണ് അമീബിക് മസ്തിഷ്‌കജ്വരമാണോയെന്ന് തിരിച്ചറിയാൻ സ്രവ പരിശോധന നടത്തുന്നത്.
Read More: യുവദമ്പതികളുടെ ഹണിട്രാപ്പിൽ കൂടുതൽ ഇരകൾ; വിശദമായ ചോദ്യം ചെയ്യലിനൊരുങ്ങി പോലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us