/indian-express-malayalam/media/media_files/fbvNFWS2T97Atu9P4YVJ.jpg)
Arundhati Roy
കൊച്ചി:അരുന്ധതി റോയിയുടെ ആത്മകഥാംശമുള്ള 'മദർ മേരി കംസ് ടുമി' എന്ന പുസ്തകം നിയമക്കുരുക്കിൽ. പുസ്തകത്തിന്റെ കവർ പേജിലെ അരുന്ധതിയുടെ പുകവലി ചിത്രമാണ് പുലിവാല് പിടിച്ചത്.
Also Read:ഒരു നല്ല വാക്കെങ്കിലും പറയാമായിരുന്നു; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി
പുകവലിക്കെതിരെ നിയമപരമായ ജാഗ്രതാ നിർദേശമില്ലാത്തത് നിയമവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി രാജ സിംഹൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. പുസ്തകത്തിന്റെ വിൽപ്പന തടയണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര സർക്കാരിനും അരുന്ധതിക്കും പ്രസാധകർക്കും പൊതുതാൽപര്യ ഹർജിയിൽ കോടതി നോട്ടീസ് അയച്ചു. ഈ മാസം 25നകം വിശദീകരണം നൽകണം. പുസ്തകത്തിന്റെ കവർപേജിൽ അരുന്ധതി റോയി ബീഡി വലിക്കുന്ന ചിത്രമാണ് കുരുക്കായത്. ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
Also Read:പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവ് കസ്റ്റഡിയില്‍
അരുന്ധതി റോയി പ്രസിദ്ധീകരിച്ച ആദ്യ ഓർമക്കുറിപ്പ് കൂടിയാണ് മദർ മേരി കംസ് ടു മീ. അമ്മയുമായുള്ള തന്റെ സങ്കീർണമായ ബന്ധത്തെക്കുറിച്ചും അക്ഷരങ്ങളുടെ ലോകത്ത് എത്തപ്പെട്ടതിനെപ്പറ്റിയുമാണ് പുസ്തകത്തിൽ പറഞ്ഞുപോകുന്നത്. ഓഗസ്റ്റ് 28-നാണ് പുസ്തകം പുറത്തിറങ്ങിയത്.
Also Read:'മുഖ്യമന്ത്രി എന്നോടൊപ്പം'; ജനങ്ങളുമായി ആശയവിനിമയം ശക്തിപ്പെടുത്താൻ പദ്ധതിയുമായി സർക്കാർ
കോട്ടയത്തെ പള്ളിക്കുടം സ്‌കൂൾ സ്ഥാപകയായ മേരി റോയിയാണ് അരുന്ധതി റോയിയുടെ അമ്മ. ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശമുണ്ടെന്ന നിർണായക സുപ്രീം കോടതി വിധിയ്ക്ക് കാരണമായ കേസിലെ ഹർജിക്കാരി മേരി റോയി ആയിരുന്നു.
Read More:അയ്യപ്പ സംഗമത്തിനു പിന്നിൽ രാഷ്ട്രീയ താൽപ്പര്യമില്ല; വിവാദമുണ്ടാക്കാന്‍ ചിലർ സമീപിച്ചു; വിധി സ്വാഗതാര്‍ഹമെന്ന് വി.എൻ വാസവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.