/indian-express-malayalam/media/media_files/2025/08/24/crime-2025-08-24-13-25-19.jpg)
പ്രതീകാത്മക ചിത്രം
പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിനി അഞ്ജു മോൾ (24) ആണ് മരിച്ചത്. വീടിനു സമീപത്തെ കല്ലുവെട്ടു കുഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എലമ്പുലാശ്ശേരിയിൽ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അഞ്ജു മോളുടെ ഭർത്താവായ വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read: 'മുഖ്യമന്ത്രി എന്നോടൊപ്പം'; ജനങ്ങളുമായി ആശയവിനിമയം ശക്തിപ്പെടുത്താൻ പദ്ധതിയുമായി സർക്കാർ
കുടുംബവഴക്കിനെ തുടർന്ന് യുഗേഷ് അഞ്ജു മോളുടെ കഴുത്തില്‍ പിടിച്ചു തള്ളിയപ്പോൾ കല്ലുവെട്ടു കുഴിയില്‍ വീണ് മരണം സംഭവിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എന്നാണ് റിപ്പോർട്ട്. ഭാര്യയും ഭർത്താവും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നതായി ന്യൂസ് ചാനലുകൾ റിപ്പോർട്ടു ചെയ്തു.
Also Read: ശക്തമായ മഴയും ഇടിമിന്നലും തുടരും; ഇന്ന് ആറു ജില്ലകളിൽ മഞ്ഞ അലർട്ട്
അഞ്ജുമോളുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമാകും മരണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുക. വാടകവിട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു വയസ്സുള്ള ആൺകുട്ടിയുണ്ട്.
Read More: ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെ കുറിച്ച് പരാമർശം; ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിർത്തിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us