scorecardresearch

ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയിൽ ചർച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം

ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയിൽ ചർച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം

author-image
WebDesk
New Update
leg session

Kerala Assembly Session Updates

Kerala Assembly Session Updates:തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയിൽ ചർച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം.

Advertisment

Also Read:പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി

വളരെ ഗൗരവമുള്ള വിഷയമെന്നും ഹൈക്കോടതി അഭിപ്രായം പറഞ്ഞുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നിന്ന് നാല് കിലോ സ്വർണം ഹൈക്കോടതി അറിയാതെ, ഉദ്യോഗസ്ഥരറിയാതെ അടിച്ചുമാറ്റിയ വിഷയമാണ്. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും മുഴുവൻ വിഷമത്തിലാക്കിയ പ്രശ്നമാണ്. ഗവൺമെന്റും ദേവസ്വം ബോർഡും അവരെ സംരക്ഷിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകളുടെ പിന്തുണയോടുകൂടി നാല് കിലോ സ്വർണം ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയിട്ട് ഈ സഭയിൽ ഇത് അനുവദിക്കില്ല എന്ന് പറയുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read:ആഗോള അയ്യപ്പ സംഗമം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചട്ടം അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിക്കുന്നതെന്ന് പാർലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തതിന്റെ ക്ഷീണം തീർക്കാൻ, അതിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തവണ അനുവദിക്കാനാവാത്ത വിഷയം ഉയർത്തി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗവുമായി സംഘപരിവാർ സംഘടനകൾ

ആഗോള അയ്യപ്പ സംഗമത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി കഴിഞ്ഞു എന്ന് മനസ്സിലാക്കി കൊണ്ടാണ് അതിന് മങ്ങൽ ഏൽപ്പിക്കാൻ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നതെന്ന് മന്ത്രി വി എൻ വാസവനും നിയമസഭയിൽ പറഞ്ഞു.

Read More:രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് കേരളത്തിൽ

Sabarimala Kerala Assembly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: