/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
പാലിയേക്കരയിലെ ടോള്‍ പിരിവിന് ഹൈക്കോടതി അനുമതി
കൊച്ചി:പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
Also Read:പാലിയേക്കര ടോള്‍ പിരിവിന് അനുമതിയില്ല, പ്രശ്നങ്ങൾ പരിഹരിച്ചശേഷം തീരുമാനിക്കാമെന്ന് ഹൈക്കോടതി
ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോള്‍ പിരിവിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷം ഡിവിഷന്‍ ബെഞ്ച് ടോള്‍ പിരിവിന് അനുമതി നല്‍കി. തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ്.
Also Read:പാലിയേക്കര ടോള്‍ പിരിവ്; കുഴിയിലൂടെ സഞ്ചരിക്കാൻ പണം നൽകേണ്ടന്ന് സുപ്രീം കോടതി; അപ്പീൽ തള്ളി
തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ടോള്‍ പിരിവിന് വീണ്ടും വഴിതെളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു. കോടതി ഉത്തരവിനു ശേഷം പുതുക്കിയ നിരക്കിന്റെ അടിസ്ഥാനത്തിലാകും ടോള്‍ പിരിക്കുക. ഈ വിവരങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read:ആഗോള അയ്യപ്പ സംഗമം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നേരത്തെ, . ഇടക്കാല ഗതാഗത കമ്മറ്റിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന്ചുണ്ടിക്കാട്ടി ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞിരുന്നു. രൂക്ഷമായ വിമർശനമാണ് പാലിയേക്കര ടോൾ വിഷയത്തിൽ അന്ന് ഹൈക്കോടതി ഉന്നയിച്ചത്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നത്തെ ഇത്ര നിസാരമായാണോ കാണാന്നുതെന്ന് ചോദിച്ച ഹൈക്കോടതി ജനങ്ങളെ ഇനിയും പരീക്ഷിക്കരുതെന്നും വ്യക്തമാക്കിയിരുന്നു.
Read More:രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് കേരളത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us