scorecardresearch

പാർട്ടി പ്രശ്‌നങ്ങളിൽ ഇടപെടാതെ പ്രിയങ്ക; വയനാട് കോൺഗ്രസിൽ അതൃപ്തി

സങ്കീർണമായ പ്രശ്‌നങ്ങൾക്കിടയിലൂടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം കടന്നുപോകുന്നതിനിടയിലാണ് വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ 12 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശം

സങ്കീർണമായ പ്രശ്‌നങ്ങൾക്കിടയിലൂടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം കടന്നുപോകുന്നതിനിടയിലാണ് വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ 12 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശം

author-image
Shaju Philip
New Update
piyanka gandi

പ്രിയങ്കഗാന്ധിയും സോണിയ ഗാന്ധിയും കഴിഞ്ഞദിവസം എംഎസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സന്ദർശിച്ചപ്പോൾ (@INCKerala/X)

കൽപ്പറ്റ: സമീപകാലത്ത് സംസ്ഥാനത്തെ മറ്റൊരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയും അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങളിലൂടെയാണ് വയനാട് ജില്ലയിലെ കോൺഗ്രസ് കമ്മിറ്റി കടന്നുപോകുന്നത്. മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ ഉയർത്തിയ വിവാദങ്ങളിൽ നിന്ന് പാർട്ടി ഒരു വിധം കരകയറുന്നതിനിടയിലാണ് മുള്ളകൊല്ലി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ. ഇതിനുപിന്നാലെയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെ ഒന്നടങ്കം വെട്ടിലാക്കി എൻഎം വിജയന്റെ മരുമകളുടെ ആത്മഹത്യ ശ്രമം. 

Advertisment

സങ്കീർണമായ പ്രശ്‌നങ്ങൾക്കിടയിലൂടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം കടന്നുപോകുന്നതിനിടയിലാണ് വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ 12 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശം. ഇതാദ്യമായാണ് ഇത്രയധികം ദിവസം പ്രിയങ്ക മണ്ഡലത്തിൽ തങ്ങുന്നത്. ഈ കാലയളവിൽ ജില്ലയിലെ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ പ്രിയങ്ക ഇടപെടുമെന്നാണ് പ്രവർത്തകർ കരുതിയിരുന്നത്. 

Also Read:രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കേരളത്തിൽ

പ്രിയങ്കയുടെ സന്ദർശനത്തിന്റെ അവസാന ദിനങ്ങളിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കൂടി എത്തുമെന്നറിഞ്ഞതോടെ തികഞ്ഞ പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ. സന്ദർശനം അവസാനിക്കുന്നതിന് രണ്ട് ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനിടയിൽ ജില്ലയിലെ കോൺഗ്രസ് നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രിയങ്ക ശ്രമിക്കാത്തത്തിൽ പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ അതൃപ്തി ശക്തമാവുകയാണ്. 

ആഭ്യന്തര പ്രശ്‌നങ്ങളിൽ മൗനം

പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല പര്യടനത്തിൽ സ്വകാര്യ സന്ദർശത്തിനാണ് പ്രിയങ്ക പ്രാധാന്യം നൽകുന്നത്. കോൺഗ്രസിന്റെ പ്രാദേശിക പരിപാടികളിൽ നിന്ന് അവർ പൂർണമായി വിട്ടുനിൽക്കുകയാണ്. പ്രിയങ്കയുടെ പരിപാടികൾ സംബന്ധിച്ചുള്ള വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ല്ാ-സംസ്ഥാന കോൺഗ്രസ് നേതൃത്വം പറയുന്നത്. 

Advertisment

രാഹുലിന്റെയും സോണിയയുടെയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ലോകസ്ഭാ പ്രതിപക്ഷ നേതാവുകൂടിയായ രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ ഔദ്യോഗിക പരിപാടികൾ ഒന്നുമില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പാർട്ടിയ്ക്കുള്ളിലെ പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെടാതെയുള്ള സമീപനത്തിലാണ് കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നത്. 

Also Read: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത

സമയബന്ധിതമായ സന്ദർശനമല്ല പ്രിയങ്ക നടത്തിയതെന്ന് കോൺഗ്രസിലെ ഒരുവിഭാഗം വിമർശനം ഉന്നയിക്കുന്നു. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് ദേശീയ നേതാവ് കൂടിയായ സ്ഥലം എംപിയുടെ സന്ദർശനം കൊണ്ട് പാർട്ടിയ്ക്ക് ഗുണമില്ലെന്ന് ഒരുവിഭാഗം വാദിക്കുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് എംഎൽഎമാരാണ്. 

നിരവധി കാരണങ്ങൾ കൊണ്ട് പ്രക്ഷുബ്ധമാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ സർക്കാർ വിരുദ്ധ വികാരത്തെ പാർട്ടിയ്ക്ക് അനുകൂലമാക്കാൻ എംഎൽമാരുടെ സാന്നിധ്യം നിയമസഭയിൽ ആവശ്യമാണ്. ഇതിനിടയിൽ എങ്ങനെ യുഡിഎഫിന് വയനാട്ടിൽ പ്രിയങ്കയ്‌ക്കൊപ്പം ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു. 

Also Read:ആഗോള അയ്യപ്പ സംഗമം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സന്ദർശന വേളയിൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ പ്രിയങ്കയുടെ വിമുഖത വെള്ളിയാഴ്ച കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുടെ ലഹരി വിരുദ്ധ പരിപാടിയിൽ വ്യക്തമായിരുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ സംഘടിപ്പിച്ച പദയാത്രയിൽ അല്പസമയം മാത്രമാണ് പ്രിയങ്കയും സോണിയയും പങ്കെടുത്തത്. 

പരിപാടി ഉദ്ഘാടനം ചെയ്ത പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രിയങ്ക തയ്യാറായിരുന്നെങ്കിൽ പാർട്ടിയ്ക്ക്് വലിയ ഗുണമാകുമായിരുന്നെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിൽ ഉണ്ടായിട്ടും സംസ്ഥാനവ്യാപകമായി ചർച്ചയായ പാർട്ടിയ്ക്കുള്ളിലെ പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെടാൻ വിസമ്മതം കാട്ടുന്നതിനെയാണ് വയനാട്ടിലെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്യുന്നത്.

Read More: ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

Priyanka Gandhi Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: