/indian-express-malayalam/media/media_files/2025/09/21/rail-neer-2025-09-21-08-25-30.jpg)
കുപ്പിവെള്ളത്തിന് വിലകുറച്ച് റെയിൽവേ
ന്യൂഡൽഹി: ജിഎസ്ടി നിരക്കിലെ ഇളവിന് പിന്നാലെ കുപ്പിവെള്ളത്തിന് വില കുറച്ച് ഇന്ത്യൻ റെയിൽവേ. റെയിൽ നീര് എന്ന് പേരിൽ ട്രെയിനുകളിലും റെയിൽവ സ്റ്റേഷനുകളിലും ലഭിക്കുന്ന കുടിവെള്ളത്തിന്റെ വില റെയിൽവേ ഒരു രൂപയാണ് കുറച്ചത്.
Also Read:എഫ്ഐആറിൽ ജാതി രേഖപ്പെടുത്തരുത്; വാഹനങ്ങളിലെ മതചിഹ്നങ്ങളും നീക്കണം; അലഹബാദ് കോടതി
നിലവിൽ ഒരുലിറ്റർ വെള്ളത്തിന് 15 രൂപയാണ് ഈടാക്കുന്നത്. എന്നാൽ പുതുക്കിയ തീരുമാനപ്രകാരം ഒരുലിറ്റർ കുടിവെള്ളത്തിന് 14 രൂപയാകും. 500 മില്ലി കുടിവെള്ളത്തിന് പത്ത് രൂപയാണ് നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിയമപ്രകാരം ഇത് ഒൻപത് രൂപയാകും. സെപ്റ്റംബർ 22 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
Also Read:സുബിൻ ഗാർഗിന്റെ മരണം: സംഘാടകനെതിരെ കേസെടുത്ത് പൊലീസ്; അന്വേഷണം സിഐഡിക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി
റെയിൽവേ സ്റ്റേഷനിലുകളിലും ട്രെയിനുകളിലും വിൽക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവ് ബാധകമാണ്. ഇതിനൊപ്പം വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർക്ക് ഒരു ലിറ്റർ കുപ്പിവെള്ളം വീതം സൗജന്യമായി നൽകാനും തീരുമാനിച്ചു.
നേരത്തെ ഇത് 500 എംഎൽ ആയി കുറച്ചിരുന്നു. ആവശ്യക്കാർക്ക് അധിക നിരക്ക് ഈടാക്കാതെ 500 എംഎൽ കൂടി നൽകുകയായിരുന്നു പതിവ്. പ്ലാസ്റ്റിക് കുപ്പികളുടെ സംസ്‌കരണം സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാനും റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
Read More:എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു: വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.