/indian-express-malayalam/media/media_files/DSrgMsC5uFTmFwKns7Rk.jpg)
File Photo
നാല് വയസുള്ള ആൺകുട്ടിയെ 15കാരൻ 30 അടി ഉയരുമുള്ള പാറയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതായി ഡൽഹി പൊലീസ്. ഡൽഹിയിലെ ആനന്ദ് പർബത്മേഖലയിലാണ് ഈ ക്രൂര സംഭവം. സെപ്തംബർ 17ന് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു.
ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടിയെ വീടിന് മുൻപിൽ നിന്ന് കളിക്കുന്നതിന് ഇടയിലാണ് കാണാതായത് എന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. 15കാരനൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. പരാതിക്കാരുടെ അയൽവാസിയാണ് ഈ പതിനഞ്ചുകാരൻ.
Also Read:ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, നോബൽ സമ്മാനത്തിന് താൻ അർഹൻ: ഡൊണാൾഡ് ട്രംപ്
ഈ രണ്ട് കുടുംബങ്ങളും അടുത്തടുത്തായി വീടുകളിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. രണ്ട് വീട്ടുകാരും തമ്മിൽ ശത്രുതയിലായിരുന്നു. സംഭവത്തെ കുറിച്ച് ഡപ്യൂട്ടി കമ്മീഷണർ നിധിൻ വൽസൻ പറയുന്നത് ഇങ്ങനെ, "സംഭവം നടന്ന ദിവസം പതിനഞ്ചുകാരൻ വീട്ടുടമയുടെ ബൈക്ക് എടുത്തുകൊണ്ടുപോയി മറ്റൊരു പ്രദേശത്ത് ഉപേക്ഷിച്ചിരുന്നു. നാലുവയസുകാരന്റെ അമ്മ ഈ കാര്യം വീട്ടുടമയെ അറിയിച്ചു. സംഭവത്തെ കുറിച്ച് അറിഞ്ഞ പതിനഞ്ചുകാരന്റെ പിതാവ് അവനെ ഇതിന്റെ പേരിൽ തല്ലി. ഇത് നാല് വയസുകാരന്റെ അമ്മയോടുള്ള പതിനഞ്ചുകാരന്റെ വൈരാഗ്യം കൂട്ടി."
Also Read: ബാഗ്രാം വ്യോമതാവളം അഫ്ഗാൻ മടക്കി നൽകണം; മുന്നറിയിപ്പുമായി ട്രംപ്
നാല് വയസുകാരൻ ട്യൂഷൻ കഴിഞ്ഞ് വന്നതിന് ശേഷം പതിനഞ്ചുകാരൻ കുട്ടിയെ സ്നേഹത്തോടെ വിളിച്ച് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാംജാസ് പാർക്കിലെ വനമേഖലയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ഇവിടെ 30 അടി ഉയരമുള്ള പാറയുടെ മുകളിൽ നിന്ന് കുട്ടിയെ പതിനഞ്ചുകാരൻ തള്ളി താഴെയിട്ടു. അതിന് ശേഷം കല്ലുകൊണ്ട് കുട്ടിയെ അടിക്കുകയും ചെയ്തു. പിന്നാലെ കുട്ടിയെ ഇവിടെ ഉപേക്ഷിച്ച് പതിനഞ്ചുകാരൻ മടങ്ങി.
Also Read: ഛത്തീസ്ഗഡിൽ കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു
ചോദ്യം ചെയ്യലിൽ നിന്ന് കുട്ടി ഇവിടെ ഉണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചുകാരനെതിരെ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read More: വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.