scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനോട് ശക്തമായ ചോദ്യങ്ങളുമായി ഐക്യരാഷ്ട്ര സഭ

Pahalgam Terror Attack: ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ഉയർത്തിക്കാട്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാർജിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം യുഎൻ സുരക്ഷാ സമിതിയിൽ തകർന്നടിഞ്ഞു

Pahalgam Terror Attack: ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ഉയർത്തിക്കാട്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാർജിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം യുഎൻ സുരക്ഷാ സമിതിയിൽ തകർന്നടിഞ്ഞു

author-image
WebDesk
New Update
united nations

പാക്കിസ്ഥാനോട് ശക്തമായ ചോദ്യങ്ങളുമായി ഐക്യരാഷ്ട്ര സഭ

Jammu Kashmir Pahalgam Terrorist Attack: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ നിന്ന് പാക്കിസ്ഥാന്  നേരിടേണ്ടി വന്നത് ശക്തമായ ചോദ്യങ്ങൾ. വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ ജീവനെടുത്ത ആക്രമണത്തിൽ ലഷ്‌കർ ഇ ത്വയ്ബക്ക് പങ്കുണ്ടോ എന്നുൾപ്പെടെ ഐക്യരാഷ്ട്രസഭ പാക്കിസ്ഥാനോട്  ആരാഞ്ഞു. പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയതിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടെന്നും യുഎൻ നിരീക്ഷിച്ചു

Advertisment

ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉപയകക്ഷി ബന്ധത്തിലൂടെ പരിഹരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിർദേശം. ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ഉയർത്തിക്കാട്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാർജിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം യുഎൻ സുരക്ഷാ സമിതിയിൽ തകർന്നടിഞ്ഞു. പാക്കിസ്ഥാൻ നടത്തിയ മിസൈൽ പരീക്ഷണങ്ങളും ആണവ ആയുധങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളും സമിതിയിൽ ശക്തമായി ചോദ്യം ചെയ്യപ്പെട്ടു.

നേരത്തെ,സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്വകാര്യമായ ചർച്ചയാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ഒരു മണിക്കൂറിലേറെ ചർച്ച നീണ്ടുനിന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ആക്രമണങ്ങൾ തടയാൻ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു.

രാജ്യത്ത് നാളെ മോക്ഡ്രിൽ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികളുടെ ഭാഗമായി ബുധനാഴ്ച രാജ്യത്തുടനീളമുള്ള 250 ജില്ലകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും.ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലായിരിക്കും സൈറണുകൾ മുഴങ്ങുക. കേരളത്തിൽ രണ്ട് ജില്ലകളിൽ നാളെ മോക്ഡ്രിൽ നടത്തും. കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രിൽ ഉണ്ടാവുക.

Advertisment

മെയ് ഏഴാം തീയതി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ പരിശീലനം നൽകേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്‌കൂളുകൾ, ഓഫീസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ സാധാരണക്കാർക്ക് പരിശീലനം നൽകും. ആക്രമണമുണ്ടായാൽ സ്വയം രക്ഷയ്ക്കാണ് പരിശീലനം.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: