/indian-express-malayalam/media/media_files/5c4LE1ZoyIFhgn0eq77j.jpg)
ചിത്രം: എക്സ്
ശ്രീനഗർ: ജമ്മൂ കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. തെക്കൻ കശ്മീരിലെ അനന്ത്നാഗിൽ ശനിയാഴ്ചയുണ്ടായ ആക്രണത്തിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടുകയായിരുന്നു. രണ്ടു സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ഏറ്റുമുട്ടലിൽ രണ്ടു ഗ്രാമവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. കോക്കര്‍നാഗ് അഹ്‌ലൻ ഗഡോളിലെ പർവത മേഖലയിൽവച്ച് സെനികര്‍ക്കുനേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. വനമേഖലയിൽ സംയുക്ത സുരക്ഷാ സംഘം നടത്തിയ തിരച്ചിലിനിടെ പ്രദേശത്ത് പതിയിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.
#Encounter has started at Ahlan Gagarmandu area of District #Anantnag. Police and Security forces are on the job. Further details shall follow.@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 10, 2024
#WATCH | J&K: An encounter has started at the Ahlan Gagarmandu area of District Anantnag.
— ANI (@ANI) August 10, 2024
(Visuals deferred by unspecified time) pic.twitter.com/szTLY7geEM
പ്രദേശത്ത് ഒരു വർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം പ്രദേശത്ത് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ, സൈനിക മേജറും, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും, രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു.
Read More
- മാലിദ്വീപിൽ യുപിഐ പേയ്മെൻ്റ് സേവനം പ്രഖ്യാപിച്ച് ഇന്ത്യ; ധാരണാപത്രം ഒപ്പുവച്ചു
- 23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.