scorecardresearch

ബംഗ്ലാദേശിൽ രണ്ട് ഹിന്ദു സന്യാസിമാർ കൂടി അറസ്റ്റിൽ

രാജ്യത്തെ ഹൈന്ദവർ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല

രാജ്യത്തെ ഹൈന്ദവർ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല

author-image
WebDesk
New Update
hindu Monk

ഇസ്‌കോൺ പുറത്തുവിട്ട അറസ്റ്റിലായ സന്യാസിമാരുടെ ചിത്രങ്ങൾ

കൊൽക്കത്ത: ഇസ്‌കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായതിന്റെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ രണ്ട് ഹിന്ദു സന്യാസിമാരെക്കൂടി അറസ്റ്റ് ചെയ്ത ബംഗ്ലേദേശ് ഭരണകൂടം. ശ്രീ ആദിപുരുഷ് ശ്യാം ദാസ്, രംഗനാഥ് ദാസ് ബ്രഹ്മചാരി പ്രഭു എന്നിവരാണ അറസ്റ്റിലായത്. ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് മരുന്നുമായി എത്തിയ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ് പ്രസിഡന്റും വക്താവുമായ രാധാരാമൻ പറഞ്ഞു.

Advertisment

യാതൊരു തരത്തിലുള്ള ഔദ്യോഗിക അറസ്റ്റ് വാറണ്ടും കൂടാതെയാണ് ശ്യാം ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു. ബംഗ്ലാദേശ് ഭരണകൂടം അറസ്റ്റ് ചെയ്തത്.മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയതായിരുന്നു ഇസ്‌കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. 

ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ രാജ്യത്തെ ഹൈന്ദവർ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു ഹിന്ദു സന്യാസി കൂടി അറസ്റ്റിലായിരിക്കുന്നത്.

Read More

Advertisment
Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: