/indian-express-malayalam/media/media_files/YS9F7aNEB3NrYnmSBryJ.jpg)
മേഖലയിൽ സംയുക്ത സംഘം പരിശോധന തുടരുകയാണ്
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഓപ്പറേഷൻ ഗുഗൽധാറിന്റെ ഭാഗമായി ഇന്നലെ മുതൽ നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ശനിയാഴ്ച രാവിലെ രണ്ട് സൈനികരെ വധിച്ചതായി സൈന്യം സ്ഥിരികരിച്ചു
കുപ് വാര മേഖലയിൽ ഭീകരർ ഭീകരർ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘം ഗുഗൽധറിൽ തിരച്ചിൽ നടത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതായാണ് വിവരം.മേഖലയിൽ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിശോധന തുടരുകയാണ്.
അതേസമയം, കത്വയിൽ സുരക്ഷാ സേനയും ജെയ്ഷെ മുഹമ്മദ് ഭീകരരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Read More
- ഹരിയാനയിൽ ഇന്ന് വിധിയെഴുത്ത്; പതിനൊന്ന് മണി വരെ പോളിങ്ങ് 18 ശതമാനം
- ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 30പേർ കൊല്ലപ്പെട്ടു; സംസ്ഥാനത്തെ ഏറ്റവും വലിയ ഏറ്റുമുട്ടൽ
- ഹിസ്ബുല്ലയെയും ഹമാസിനെയും തോൽപ്പിക്കാൻ ഇസ്രയേലിനാകില്ല; മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഖമേനി
- തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി
- ശ്രേഷ്ഠഭാഷാ പദവിയിലേക്ക് അഞ്ച് ഭാഷകൾ കൂടി:എന്താണ് ശ്രേഷ്ഠഭാഷാ പദവി?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.