/indian-express-malayalam/media/media_files/1FCGsgfbZXdiVPmSfQhK.jpg)
ഗേളിയുടെ ഗ്ലാസിന്റെത്ര വരില്ലെങ്കിലും കിടുവാണ് ഈ സൺഗ്ലാസ്
കൊച്ചി:"ഈ കണ്ണടവെച്ചാൽ വെച്ചാൽ ആളുകളിട്ടിരിക്കുന്ന വസ്ത്രങ്ങൾ കാണില്ല.ഞാനിപ്പോൾ നിങ്ങളുടെ നേക്കഡ് ബോഡി മാത്രമാണ് കാണുന്നത്". നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന് ചിത്രത്തിലെ ഗേളി മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറയുന്ന ഈ ഡയലോഗ് ഓർമ്മയില്ലേ. ഗേളിയുടെ എക്‌സ് റേ സൺഗ്ലാസിനോളം വരില്ലെങ്കിലും അതിനടുത്ത് എത്തുന്ന സൺഗ്ലാസ് അങ്ങ് അമേരിക്കയിൽ രണ്ട് വിദ്യാർഥികൾ വികസിപ്പിച്ചിട്ടുണ്ട്. സൺഗ്ലാസ് വെച്ച് നോക്കുന്ന വ്യക്തികളുടെ പേരും വിലാസവുമെല്ലാം ലഭിക്കുന്ന തരത്തിലുള്ള ഗ്ലാസാണ് ഹാർവാഡ് സർവ്വകലാശാലയിലെ ആർഡേഫിയോ, ഗൂയൈൻ എന്നീ വിദ്യാർഥികൾ വികസിപ്പിച്ചത്.
മെറ്റയുടെ റേബാൻ സ്മാർട്ട് ഗ്ലാസുകളിൽ മറ്റ് ചില സാങ്കേതിക വിദ്യകൾ കൂടി സംയോജിപ്പിച്ചാണ് ഇവർ ഇത്തരമൊരു കണ്ടുപിടിത്തം അവതരിപ്പിക്കുന്നത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇവരുടെ കണ്ടുപിടിത്തമെന്ന് തരത്തിലുള്ള വിമർശനം ശക്തമാണ്
ഒറ്റനോട്ടത്തിൽ വിവരങ്ങൾ കിട്ടും
വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ഒരുവ്യക്തിയുടെ മുഖത്ത് നോക്കിയാൽ ആ വ്യക്തിയുടെ പേര്,ഫോൺ നമ്പർ, വീട്ടുവിലാസം, മറ്റ് വ്യക്തിഗത വിശദാംശങ്ങൾ എന്നിവ അറിയാൻ കഴിയും. മെറ്റാ സ്മാർട്ട് ഗ്ലാസുകളിൽ ഫെയ്‌സ് സെർച്ച് എൻജിനുകൾ, പബ്ലിക് ഡാറ്റ ബേസ് എന്നിവ ഉപയോഗിച്ചാണ് ഇത് രൂപപ്പെടുത്തിയത്.
/indian-express-malayalam/media/media_files/TxvXB0uxSWiNA5FbDtHO.jpg)
സൺഗ്ലാസ് ഉപയോഗിച്ച് ഒരുവ്യക്തിയെ നിരീക്ഷിക്കുമ്പോൾ, ആ വ്യക്തിയുടെ ഇൻസ്റ്റാഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങൾ വേഗത്തിൽ ലഭിക്കും. ഇൻസ്റ്റാഗ്രാം ലൈവ് സ്ട്രീം ഉപയോഗിച്ചുള്ള ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെയാണ് ആളുകളുടെ വിവരങ്ങൾ ലഭ്യമാകുന്നത്. ഇതിനൊപ്പം ഫെയ്‌സ് ചെക്ക് ഐഡിപോലുള്ള ഓൺലൈൻ ടൂളുകൾ വഴിയും വ്യക്തിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭ്യമാകും. സംഭവം വൈറലായതോടെ അമേരിക്കയിൽ പലയിടത്തും വ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്.
സ്വകാര്യത ആശങ്കകൾ
സ്മാർട്ട് ഗ്ലാസുകൾ മുൻകാലങ്ങളിലും സ്വകാര്യതയ്ക്ക് അപകടമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ മെറ്റയുടെ സ്മാർട്ട് ഗ്ലാസിൽ ഹാർവാർഡിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത പുതിയ കണ്ടുപിടിത്തം അക്ഷരാർഥത്തിൽ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നാണ് ടെക് ലോകം പൊതുവേ വിലയിരുത്തുന്നത്.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന പ്രവൃത്തികൾ, തന്ത്രപ്രധാനമായ വിവരങ്ങൾ, നമ്പറുകൾ എന്നിവ പിടിച്ചെടുക്കുന്നതിന് തങ്ങളുടെ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കരുതെന്നാണ് മെറ്റ നൽകുന്ന മുന്നറിയിപ്പ്. കൂടാതെ മെറ്റ സൺഗ്ലാസ് വഴി വീഡിയോ, ഫോട്ടോ എന്നിവ പകർത്തുമ്പോൾ ക്യാപ്ച്ചർ എൽഇഡി പ്രവർത്തിക്കും. ഇത് തങ്ങളുടെ മുന്നിലുള്ള വ്യക്തി ചിത്രങ്ങൾ പകർത്തുന്നുണ്ടോയെന്ന് അറിയാൻ കഴിയുന്നതാണ്. എന്നാൽ, ഹാർവാർഡ് സർവ്വകലാശയിലെ ഈ വിദ്യാർഥികളുടെ നൂതന കണ്ടുപിടിത്തം മെറ്റയുടെ സ്വകാര്യനയത്തിന് വിരുദ്ധമായാണ് പ്രവൃത്തിക്കുന്നത്.
Read More
- മൂന്ന് കള്ളന്മാരെ ഒറ്റയ്ക്ക് ചെറുത്ത് തോൽപ്പിച്ച് വീട്ടമ്മ, ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
- ചികിത്സയ്ക്ക് എത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു
- വാങ്ങാൻ ആള് കുറവ്: മോദിയുടെ സമ്മാന ലേലം തീയതി നീട്ടി
- യഥാർഥ മതം മറച്ചുവെച്ച് വിവാഹം; യുവാവിന് ജീവപര്യന്തം തടവ്
- യുവതികളെ സന്യാസത്തിനു നിർബന്ധിച്ചെന്ന പരാതി; സദ്ഗുരുവിൻ്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് പരിശോധന
- ലൈഫ് ഇൻഷുറൻസ് പോളിസികൾ ഇടയ്ക്ക് നിർത്തിയാലും ഉയർന്ന തുക ലഭിക്കും; പുതിയ നിമയ മാറ്റങ്ങളെക്കുറിച്ച് അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.