scorecardresearch

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഓർഡിനൻസുമായി ഉത്തർപ്രദേശ്; ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും

ഉത്തർ പ്രദേശിൽ ഫെബ്രുവരിയിൽ 60,000 പോലീസ് കോൺസ്റ്റബിൾമാരുടെ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയിരുന്നു

ഉത്തർ പ്രദേശിൽ ഫെബ്രുവരിയിൽ 60,000 പോലീസ് കോൺസ്റ്റബിൾമാരുടെ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Leak

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (ഫയൽ ചിത്രം)

ലക്നൗ: ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെടുന്നവർക്ക് രണ്ട് വർഷം മുതൽ ജീവപര്യന്തം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറപ്പെടുവിച്ച് ഉത്തർ പ്രദേശ് സർക്കാർ. പേപ്പർ ചോർച്ചയും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഓർഡിനൻസിനുള്ള നിർദ്ദേശമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പാസാക്കിയത്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും കൂടാതെ, ഉൾപ്പെട്ടിരിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും നിയമം വ്യവസ്ഥകൾ ചെയ്തിട്ടുണ്ട്.

Advertisment

ഓർഡിനൻസിന് കീഴിൽ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും തിരിച്ചറിയാവുന്നതും ജാമ്യം ലഭിക്കാത്തതുമാണ്. കുറ്റകൃത്യങ്ങൾ സെഷൻസ് കോടതികൾ വിചാരണ ചെയ്യും, ജാമ്യത്തിന് കർശന വ്യവസ്ഥകളുമുണ്ടെന്നും നിയമം അനുശാസിക്കുന്നു. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ, യുപി സബോർഡിനേറ്റ്സ് സർവീസ് സെലക്ഷൻ ബോർഡ്, യുപി ബോർഡ്, സംസ്ഥാന സർവ്വകലാശാലകൾ, അവർ നാമനിർദ്ദേശം ചെയ്യുന്ന അതോറിറ്റി, ബോഡികൾ അല്ലെങ്കിൽ ഏജൻസികൾ എന്നിവ നടത്തുന്ന പരീക്ഷകൾ നിയമത്തിന് കീഴിൽ വരുമെന്ന് സർക്കാർ വക്താവ് പറഞ്ഞു.

സർക്കാർ ജോലികളിലെ ക്രമപ്പെടുത്തലിനും സ്ഥാനക്കയറ്റത്തിനുമുള്ള പരീക്ഷകളിലും നിയമം ബാധകമാകും. ഓർഡിനൻസ് പ്രകാരം, വ്യാജ ചോദ്യപേപ്പറുകൾ വിതരണം ചെയ്യുക, വ്യാജ തൊഴിൽ വെബ്‌സൈറ്റുകൾ ഉണ്ടാക്കുക എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളും ശിക്ഷാർഹമാണ്. കൂടാതെ ക്രമക്കേടുകൾ ഒരു പരീക്ഷയെ ബാധിച്ചാൽ അത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഉൾപ്പെട്ടവരിൽ നിന്ന് ഈടാക്കുമെന്നും വക്താവ് പറഞ്ഞു. ഉത്തർ പ്രദേശിൽ ഫെബ്രുവരിയിൽ 60,000 പോലീസ് കോൺസ്റ്റബിൾമാരുടെ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയിരുന്നു.

Read More

Advertisment
Uttar Pradesh News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: