scorecardresearch

ബിഹാറിലെ വിശ്വാസ വോട്ടെടുപ്പ്: എംഎൽഎമാർക്ക് വിപ്പ് നൽകാൻ എൻഡിഎയും മഹാസഖ്യവും

താനിപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തന്നെയാണ് നിലകൊള്ളുതെന്ന് മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി

താനിപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തന്നെയാണ് നിലകൊള്ളുതെന്ന് മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി

author-image
WebDesk
New Update
nitish kumar, bihar liquor ban

ഫയൽ ചിത്രം

പാട്ന: മഹാഗത്ബന്ധനിലെ ആർ.ജെ.ഡി, കോൺഗ്രസ്, മൂന്ന് ഇടതുപക്ഷ പാർട്ടികൾ എന്നിവർ ചേർന്ന് എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിൽ ബിഹാറിൽ ചൊവ്വാഴ്ച നിതീഷ് കുമാർ വിശ്വാസ വോട്ട് തേടും. വിശ്വാസ വോട്ടെടുപ്പ് നടപടികൾക്കായി ചൊവ്വാഴ്ച്ച ചേരുന്ന സംസ്ഥാന അസംബ്ലിയിലേക്ക് ഇരുവിഭാഗങ്ങളും വിപ്പ് നൽകിയാവും എംഎൽഎമാരെ അയയ്ക്കുക. വിപ്പ് ലംഘിച്ചാൽ അയോഗ്യത നേരിടേണ്ടിവരും. അതേ സമയം നിലവിലെ സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാനാകുമെന്നാണ് നിതീഷ് ക്യാമ്പിന്റെ വിശ്വാസം. 

Advertisment

കോൺഗ്രസിന്റെ 19 എംഎൽഎമാരിൽ 16 പേരും ഹൈദരാബാദിലാണെങ്കിൽ, 78 ബിജെപി എംഎൽഎമാരും ഗയയിൽ ശനിയാഴ്ച സമാപിച്ച ദ്വിദിന പരിശീലന സെഷനിൽ പങ്കെടുത്തു എന്നാണ് വിവരം. ജെഡി(യു) മന്ത്രി ശ്രാവൺ കുമാർ തന്റെ പാർട്ടിയുടെ 45 എംഎൽഎമാർക്കായി പട്‌നയിൽ ഉച്ചഭക്ഷണം ഒരുക്കിയപ്പോൾ ആർജെഡി ശനിയാഴ്ച പട്‌നയിൽ 79 എംഎൽഎമാരുടെ യോഗം വിളിച്ചു. അതേ സമയം ശനിയാഴ്ചയും സിപിഐ(എംഎൽ-ലിബറേഷൻ) എംഎൽഎമാരായ മെഹബൂബ് ആലം, സത്യദേവ് റാം എന്നിവർ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) നേതാവായ ജിതൻ റാം മാഞ്ചിയെ സന്ദർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. നിതീഷിനെ എൻഡിഎയിലേക്ക് തിരിച്ചെടുക്കുന്നതിൽ മാഞ്ചി നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു.

എന്നാൽ താനിപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തന്നെയാണ് നിലകൊള്ളുതെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ മാഞ്ചി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു "ഞാൻ ദരിദ്രനാണ്, പക്ഷേ വഞ്ചകനല്ല. ഞാൻ പ്രധാനമന്ത്രി മോദിക്കൊപ്പം തുടരും)" മാഞ്ചി പറഞ്ഞു. നാല് എച്ച്എഎം(എസ്) എംഎൽഎമാരുടെയും ഒരു സ്വതന്ത്ര നിയമസഭാംഗത്തിന്റേയും പിന്തുണയോടെ 243 അംഗ സഭയിൽ എൻഡിഎയ്ക്ക് നിലവിൽ 128 എംഎൽഎമാരാണുള്ളത്.

ബിഹാർ നിയമസഭയിലെ കണക്കുകൾ നിലവിൽ എൻഡിഎയ്ക്ക് അനുകൂലമായതിനാൽ മാഞ്ചിയുടെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്, എച്ച്എഎം (എസ്) എംഎൽഎമാർ മഹാസഖ്യത്തിലേക്ക് കടന്നാൽ മാത്രമേ എൻഡിഎക്ക് ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടാവൂ. എച്ച്എഎം(എസ്) പിന്തുണ ഇല്ലെങ്കിലും, എൻഡിഎയ്ക്ക് 124 എംഎൽഎമാരുടെ (ബിജെപി 78, ജെഡി(യു) 45, സ്വതന്ത്രൻ 1) എന്ന കണക്കിൽ കേവല ഭൂരിപക്ഷം ഉണ്ടാകുമെങ്കിലും, മഹാസഖ്യത്തിന് 114 എംഎൽഎമാരുള്ളതിനാൽ അത് സ്ഥിതി സങ്കീർണമാക്കും. ആർജെഡി 79,  കോൺഗ്രസ് 19, സിപിഐ (എംഎൽ-ലിബറേഷൻ) 12, സിപിഐ 1, സിപിഎം 2). എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ കക്ഷിനില. ഒരു എംഎൽഎ ഉള്ള എഐഎംഐഎം ഒരു സഖ്യത്തെയും പിന്തുണയ്ക്കുന്നില്ല.

Advertisment

ബിജെപിയുടെ എംഎൽഎമാർ ക്രോസ് വോട്ട് ചെയ്യുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, പാർട്ടി വക്താവ് നീരജ് കുമാർ “ഞങ്ങളുടെ ദ്വിദിന ഗയ പരിശീലന ക്യാമ്പിൽ നിന്ന് ഇത് ഉണ്ടാക്കിയതാണെങ്കിൽ, ഇത് മുൻകൂട്ടി നിശ്ചയിച്ച പരിപാടിയാണെന്ന് ഞാൻ വ്യക്തമാക്കട്ടെ. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട് എന്നാണ് മറുപടി നൽകിയത്. 

ആർജെഡി എംഎൽഎമാരെ കൂറുമാറ്റാനുള്ള ശ്രമങ്ങളെ കുറിച്ച് രാജ്യസഭാ എംപിയും ആർജെഡി ദേശീയ വക്താവുമായ മനോജ് കുമാർ ഝാ പറഞ്ഞു: “പാർട്ടി അതിന്റെ തകർച്ചയിലെത്തിയ (2010 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം) പോലും അത്തരം ശ്രമങ്ങൾ വിജയിച്ചിട്ടില്ല. 2020-ലെ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ, ഞങ്ങളുടെ എണ്ണം നിലനിർത്തുന്നതിൽ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസമുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ ഞങ്ങൾ നിയമനിർമ്മാണ നടപടിക്രമങ്ങൾ പാലിക്കും. ”

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ സംഭവങ്ങൾ ജനങ്ങൾ വളരെയധികം ശ്രദ്ധയോടെയാണ് കാണുന്നതെന്ന് ജെഡിയു ദേശീയ വക്താവ് റജിബ് രഞ്ജൻ പറഞ്ഞു. നമ്മുടെ എം.എൽ.എ.മാരെ ആട്ടിയോടിക്കുന്ന പ്രശ്‌നമില്ല. പതിവ് നടപടിക്രമമെന്ന നിലയിൽ ഞങ്ങൾ വിശ്വാസ വോട്ട് നേടും. കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിൽ ഒതുക്കി നിർത്തുന്നതിനെ പരാമർശിച്ച്, പരിഭ്രാന്തരായവർ ആശങ്കാകുലരാകും, ആ കൂട്ടത്തിൽ ഞങ്ങളില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജിവെക്കില്ലെന്ന് മുതിർന്ന ആർജെഡി നേതാവും നിയമസഭാ സ്പീക്കറുമായ അവധ് ബിഹാരി ചൗധരി ശനിയാഴ്ച ആവർത്തിച്ചിരുന്നു. 

Read More

Bihar Bjp Nitish Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: