/indian-express-malayalam/media/media_files/OyQwJPmwKxcRUvIwdOM6.jpg)
എൻസിപി ശരദ് പവാർ പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കാഹളം ഊതുന്ന മനുഷ്യൻ (ഫയൽ ചിത്രം)
മുംബൈ: മഹാരാഷ്ട്രയിൽ കാഹളം, തുർഹ എന്നീ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ കാഹളം ഊതുന്ന മനുഷ്യനുമായി സാമ്യമുള്ള രണ്ട് ചിഹ്നങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന എൻസിപി ശരദ് പവാർ പക്ഷത്തിന്റെ പരാതിയിലാണ് കമ്മീഷന്റെ നടപടി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിഹ്നങ്ങൾ മരവിപ്പിക്കണമെന്നായിരുന്നു ശരദ് പവാർ പക്ഷത്തിന്റെ ആവശ്യം.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എസ്പി) ആവശ്യങ്ങൾ പരിഗണിച്ച്, മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് കാഹളവും 'തുർഹ' (പരമ്പരാഗത കാഹളം) വോട്ടെടുപ്പ് ചിഹ്നങ്ങളും മരവിപ്പിക്കുന്നതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്. ചൊവ്വാഴ്ച്ച തന്നെ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
പിളർപ്പിന് പിന്നാലെയാണ് ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തിന് വിട്ടുനൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ എൻസിപിക്ക് (എസ്പി) ‘മനുഷ്യൻ കാഹളം ഊതുന്ന’ ചിഹ്നം അനുവദിച്ചിരുന്നത്. തുടർന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് കാഹളവും തുർഹയും അനുവദിച്ച്ത് വോട്ടർമാരുടെ മനസ്സിൽ ആശയക്കുഴപ്പമുണ്ടാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. തൽഫലമായി, പല മണ്ഡലങ്ങളിലും എൻസിപി (എസ്പി) വോട്ടുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പോയതായും ആരോപിക്കപ്പെടുന്നു.
സത്താറ ലോക്‌സഭാ മണ്ഡലത്തിൽ, സ്വതന്ത്ര സ്ഥാനാർത്ഥി 37,000-ത്തിലധികം വോട്ടുകൾ നേടി, ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയ മാർജിൻ ഏകദേശം 32,000 ആയിരുന്നു. അതുപോലെ, ഡിൻഡോരി ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയെങ്കിലും എൻസിപി-എസ്പി സ്ഥാനാർത്ഥി ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
എൻസിപി (എസ്പി) മത്സരിച്ച എല്ലാ സീറ്റുകളിലും സമാനമായ പ്രശ്നം കണ്ടതായി റിപ്പോർട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ രണ്ട് ചിഹ്നങ്ങളും മരവിപ്പിക്കണമെന്ന് എൻസിപി (എസ്പി) തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.
Read More
- പൂജ ഖേദ്കർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു; കടുത്ത നടപടിയുമായി യുപിഎസ്സി
- ബംഗ്ലാദേശിൽ തൊഴിൽ പ്രതിഷേധങ്ങൾ രൂക്ഷം; യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം
- റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us