/indian-express-malayalam/media/media_files/lNvUfMLqQkF07bZJ1hhE.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഡൽഹി: മഹാരാഷ്ട്രയിൽ വെള്ളച്ചാട്ടത്തിന് സമീപം 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ആൻവി കാംദാർ (27) ആണ് റായ്ഗഡ് ജില്ലയിലെ മാംഗോണിലെ പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടത്തിന് സമീപം അപകടത്തിൽ മരണപ്പെട്ടത്. ചൊവ്വാഴ്ച ഏഴ് സുഹൃത്തുക്കൾക്കൊപ്പമാണ് ചാർട്ടേഡ് അക്കൌണ്ടന്റായ യുവതി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
മുംബൈ സ്വദേശിനിയാണ് ആൻവി കാംദാർ. രാവിലെ 10.30ഓടെ, വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വിള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ് അപകടമുണ്ടായത്. ഉണ്ടായതന്നെ സുഹൃത്തുക്കൾ പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് യുവതിയെ അടുത്തുള്ള മാങ്കാവ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ, വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിൽ നിന്നാണ് ആൻവിയെ കണ്ടെത്തിയത്.
ട്രാവൽ വ്ലോഗറായ ആൻവിക്ക് ഇൻസ്റ്റഗ്രാമിൽ 2,57,000 ഫോളോവേഴ്സുണ്ട്. നിരന്തരം യാത്രാ വീഡിയോകളും, സ്വന്തം വിശേഷങ്ങളും, ടിപ്സുകളും പങ്കുവച്ചാണ് ആൻവി ശ്രദ്ധനേടിയത്.
Read More
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
- തൊഴിൽ സംവരണം: പ്രതിഷേധത്തിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്ത് സിദ്ധരാമയ്യ
- മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
- തമിഴ്നാട്ടിൽ ഇനി എയ്ഡഡ് സ്കൂളുകളിലും സൗജന്യ പ്രഭാതഭക്ഷണം
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ ജൂണിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us