/indian-express-malayalam/media/media_files/uploads/2017/04/indian-army1.jpg)
ഇന്ത്യൻ സേന
ന്യൂഡൽഹി: ജമ്മു കശ്മീർ മേഖലയിലുണ്ടായ സമീപകാല ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനിൽനിന്നും നുഴഞ്ഞു കയറിയ ഭീകരരുടെ പുതിയ സംഘമെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിൽ നിന്നുള്ള പാക് ഭീകരരുടെ സംഘം കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. ഇതിൽ കൂടുതൽപേരും ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിൽനിന്നുള്ളവരാണ്.
അടുത്തിടെയുണ്ടായ പൂഞ്ച്-രജൗരിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം 'പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്' ഏറ്റെടുത്തിരുന്നു. ദോഡ-കതുവയിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം 'കശ്മീർ ടൈഗേഴ്‌സ്' ആണ് ഏറ്റെടുത്തത്. ഈ രണ്ട് ഗ്രൂപ്പുകളും ജെയ്‌ഷെ ഭീകര സംഘടനയിൽ ഉൾപ്പെട്ടവരാണെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു.
ഈ ഗ്രൂപ്പിലെ ഭീകരർ അത്യാധുനിക പരിശീലനം നേടിയവരാണ്, ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ നിന്നുള്ളവർ അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ യുദ്ധ പരിചയം ഉള്ളവരാണെന്നും സുരക്ഷാ സ്ഥാപന വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ മുൻ പാക്കിസ്ഥാൻ സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ വ്യക്തമാക്കി.
ഈ ഗ്രൂപ്പുകളുടെ ആക്രമണത്തിൽ ഇതുവരെ 11 സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഈ മരണങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രമാണ് സംഭവിച്ചത്. കൂടാതെ, കഴിഞ്ഞ മാസം റിയാസിയിൽ ഒരു ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് യാത്രക്കാരും മരിച്ചിരുന്നു.
''കഴിഞ്ഞ ആറ് മാസത്തിനിടെ നുഴഞ്ഞുകയറിയ മറ്റൊരു ഭീകരസംഘമാണ് ആക്രമണങ്ങൾക്കു പിന്നിലുള്ളത്. പൂഞ്ച്-രജൗരി സെക്ടറിലെ ഭീകരർ ആ മേഖലയിൽ പ്രവർത്തിക്കുന്നത് തുടരുന്നതായി ഞങ്ങൾ സംശയിക്കുന്നു. പുതിയ ഭീകര സംഘം നാലോ അഞ്ചോ പേരടങ്ങുന്ന ചെറു സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടത്തുന്നത്. ഈ സംഘം വളരെ രഹസ്യാത്മകതയോടെ പ്രവർത്തിക്കുന്നവരും ഉയർന്ന പരിശീലനം നേടിയവരുമാണ്,” ജമ്മു കശ്മീരിലെ ഒരു സുരക്ഷാ സേന ഓഫീസർ പറഞ്ഞു.
Read More
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
- തൊഴിൽ സംവരണം: പ്രതിഷേധത്തിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്ത് സിദ്ധരാമയ്യ
- മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
- തമിഴ്നാട്ടിൽ ഇനി എയ്ഡഡ് സ്കൂളുകളിലും സൗജന്യ പ്രഭാതഭക്ഷണം
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ ജൂണിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.