/indian-express-malayalam/media/media_files/GswDqpx6lHR0lhrSg6Rm.jpg)
ചിത്രം: എക്സ്
ബെംഗളൂരു: കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് തസ്ഥികയിലേക്ക് തദ്ദേശിയർക്ക് 50 ശതമാനം തൊഴിൽ സംവരണം നൽകാനുനുളള കർണാടക സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന് പിന്നാലെ സംവരണ ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ച പോസ്റ്റ് നീക്കം ചെയ്തു.
വ്യവസായ സംഘടനകളിൽ നിന്ന് ഉൾപ്പെടെ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്തതിരിക്കുന്നത്. "സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായങ്ങളിലും “സി, ഡി” ഗ്രേഡ് തസ്തികകളിൽ കന്നഡിഗരെ മാത്രം നിയമിക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കന്നഡികർക്ക് നാട്ടിൽ ജോലി നഷ്ടപ്പെടുന്നത് തടയാനും, നാട്ടിൽ സുഖകരമായ ജീവിതം കെട്ടിപ്പടുക്കാൻ അവസരം ഒരുക്കാനുമാണ് സർക്കാരിൻ്റെ ആഗ്രഹം. ഞങ്ങളുടേത് കന്നഡ അനുകൂല സർക്കാരാണ്. കന്നഡികരുടെ ക്ഷേമം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന," മുഖ്യമന്ത്രിയുടെ എക്സ് പോസ്റ്റ് ഇങ്ങനെ.
ബില്ലിനെതിരെ ബെംഗളൂരുവിലെ വ്യവസായ പ്രമുഖരും യൂണിയനുകളും രംഗത്തെത്തി. ക്വാട്ടയിൽ ഉൾപ്പെടാത്ത വിദഗ്ധ തൊഴിലാളികളെ പുറത്താക്കുന്നത് വ്യവസായത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്ന തീരുമാനമാണെന്ന് വ്യവസായികൾ ആരോപിച്ചു.
ബില്ല്, കമ്പനികളെ നാട്ടിൽ നിന്ന് തുരത്തുമെന്നും, സ്റ്റാർട്ടപ്പുകളെ അടിച്ചമർത്തുമെന്നും നാസ്‌കോം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വ്യവസായത്തിൻ്റെ വളർച്ചയെയും തൊഴിലവസരങ്ങളെയും സംസ്ഥാനത്തിൻ്റെ ആഗോള ബ്രാൻഡിനെയും നിയമം ബാധിക്കും. ബില്ല് പുനഃപരിശോധിക്കാനും പിൻവലിക്കാനും സർക്കാരിനെ പ്രേരിപ്പിക്കും, നാസ്‌കോം കൂട്ടിച്ചേർത്തു.
നാട്ടിലെ വൈദഗ്ദരായ തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന നിയമം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്, വ്യവസായ മേഖലയുടെ എതിർപ്പിനിടെ സംസ്ഥാനത്തെ തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. മാനേജ്‌മെൻ്റ് തലത്തിൽ 50 ശതമാനം ആളുകൾക്കും, മാനേജ്‌മെൻ്റ് ഇതര തലത്തിൽ 70 ശതമാനം ആളുകൾക്കും ജോലി നൽകാനാണ് തീരുമാനമെന്നും, തൊഴിൽ മന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായ മേഖലയുടെ താൽപ്പര്യങ്ങൾക്കൊപ്പം കന്നഡികരുടെ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു. ഇതിനായി സർക്കാരുമായി വിപുലമായ കൂടിയാലോചനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക ഒരു പുരോഗമന സംസ്ഥാനമാണ്, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ വ്യാവസായികവൽക്കരണത്തെ ഒറ്റയടിക്ക് ഒഴിവാക്കാൻ കഴിയില്ലെന്നും, എം.ബി.പാട്ടീൽ പറഞ്ഞു.
അതേസമയം, ബില്ലിനെക്കുറിച്ച് വ്യവസായ വകുപ്പ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് എന്നിവയുമായി ഇനിയും കൂടിയാലോചന നടക്കാനുണ്ടെന്ന് കർണാടക ഇലക്‌ട്രോണിക്‌സ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബില്ലിൻ്റെ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ഉചിതമായ കൂടിയാലോചനകൾ നടത്തുമെന്നും, അതിലും പ്രധാനമായി വ്യവസായ മേഖലയുമായി വിപുലമായ കൂടിയാലോചന നടത്തുമെന്നും ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വ്യവസായങ്ങളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മുൻഗണന നൽകും," പ്രിയങ്ക് ഖാർഗെ പറഞ്ഞു.
നിരവധി മലയാളികൾ ജോലികചെയ്യുന്ന നഗരമാണ് ബെംഗളൂരു. കർണാടക സർക്കാരിന്റെ പുതിയ ബില്ല് നിയമമായാൽ മലയാളികൾക്ക് തിരിച്ചടിയാവും. എന്നാൽ നിയമസഭ അംഗീകാരം നൽകിയാൽ മാത്രമാകും ബില്ല് നിയമമാവുക.
Read More
- മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
- തമിഴ്നാട്ടിൽ ഇനി എയ്ഡഡ് സ്കൂളുകളിലും സൗജന്യ പ്രഭാതഭക്ഷണം
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ ജൂണിൽ
- മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം നിർത്തി
- ബിജെപിയുടെ തെറ്റായ നയങ്ങൾ സൈനികർക്ക് ദുരിതമാകുന്നു’: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.