scorecardresearch

ബംഗ്ലാദേശിൽ തൊഴിൽ പ്രതിഷേധങ്ങൾ രൂക്ഷം; യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം

1971 ലെ പാകിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യ സമരത്തിലെ പോരാളികളുടെ കുടുംബാംഗങ്ങൾക്ക് 30% സംവരണം ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിൽ ക്വാട്ടയ്‌ക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്

1971 ലെ പാകിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യ സമരത്തിലെ പോരാളികളുടെ കുടുംബാംഗങ്ങൾക്ക് 30% സംവരണം ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിൽ ക്വാട്ടയ്‌ക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്

author-image
WebDesk
New Update
വിദ്യാര്‍ത്ഥി പ്രക്ഷോഭം; വാഹനാപകടങ്ങളില്‍ വധശിക്ഷ നല്‍കാന്‍ ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് ഗവൺമെന്റിന്റെ തൊഴിൽ സംവരണ സമ്പ്രദായത്തിനെതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നതിനിടയിൽ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയ്ും നേതൃത്വത്തിൽ നടത്തിവരുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും ആറ് പേരുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ പൗരന്മാർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ഇന്ത്യക്കാരോട് "യാത്ര ഒഴിവാക്കാനും" അവരുടെ താമസ സ്ഥലത്തിന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാനും ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നിർദ്ദേശം നൽകി. 

Advertisment

അടിയന്തിര സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളും ഹൈക്കമ്മീഷൻ പങ്കുവെച്ചിട്ടുണ്ട്.  “ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളോടും ബംഗ്ലാദേശിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോടും യാത്ര ഒഴിവാക്കാനും താമസിക്കുന്ന സ്ഥലത്തിന് പുറത്തുള്ള അവരുടെ സഞ്ചാരം കുറയ്ക്കാനും നിർദ്ദേശിക്കുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമോ സഹായത്തിനുള്ള സാഹചര്യമോ ഉണ്ടായാൽ, ദയവായി ഹൈക്കമ്മീഷനെയും ഞങ്ങളുടെ അസിസ്റ്റൻസ് ഹൈക്കമ്മീഷനെയും ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക..." കമ്മീഷൻ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി

ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗവും തൊഴിൽ സംവരണ വിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടർന്നാണ് ഈ ആഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് പറയുന്നതനുസരിച്ച് മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രാക് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള മെറുൾ ബദ്ദയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള സംഘർഷം ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തതോടെ ഏറ്റുമുട്ടലുകൾ ഇന്നും തുടരുകയാണ്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അതേസമയം, പ്രതിഷേധക്കാർ വാഹന ഗാതാഗതം ഏതാണ്ട് തടഞ്ഞ നിലയിലാണ് നിലവിലെ സാഹചര്യം.

എല്ലാ പൊതു, സ്വകാര്യ സർവ്വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ബുധനാഴ്ച അധികൃതർ പ്രഖ്യാപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. 1971 ലെ പാകിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യ സമരത്തിലെ പോരാളികളുടെ കുടുംബാംഗങ്ങൾക്ക് 30% സംവരണം ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിൽ ക്വാട്ടയ്‌ക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.

Read More

Advertisment

Riots Bangladesh India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: