/indian-express-malayalam/media/media_files/G8RkeL7mvcaS2DoHzwv1.jpg)
പൂജ ഖേദ്കർ (ഫയൽ ചിത്രം)
വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള നീക്കവുമായി യുപിഎസ്‍സി. പുജയുടെ ഐഎഎസ് റദ്ദാക്കാനാണ് സാധ്യത. റദ്ദാക്കാതിരിക്കാൻ പൂജക്ക് കാരണം കാണിക്കൽ നോട്ടീസയച്ചിരിക്കുകയാണ് യുപിഎസ്‍സി. പൂജ ഖേദ്കറെ ഭാവിയിലെ മുഴുവൻ പരീക്ഷകളിൽ നിന്നും അയോഗ്യയാക്കിയിട്ടുണ്ട്. ക്രമക്കേട് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായതായും യുപിഎസ്‍സി വിശദമാക്കി. പൂജക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
2024 ജൂണിൽ തന്റെ പ്രൊബേഷണറി പരിശീലനത്തിന്റെ ഭാഗമായി പൂനെ കളക്‌ട്രേറ്റിൽ ജോയിൻ ചെയ്ത 32 കാരിയായ ഖേദ്കർ, യുപിഎസ്ഇ സിവിൽ സർവീസസ് പരീക്ഷ പാസാക്കാൻ പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ബെഞ്ച്മാർക്ക് വികലാംഗരുടെയും (പിഡബ്ല്യുബിഡി) ക്വാട്ട ദുരുപയോഗം ചെയ്‌തെന്ന ആരോപണവും നേരിടുന്നുണ്ട്. ഈ ആഴ്ച ആദ്യം, ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ (LBSNAA)ഖേദ്ക്കർ ജില്ലാ പരിശീലന പരിപാടി നിർത്തിവച്ചു, പൂനെയിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത ശേഷം പരിശീലനം തുടരുന്ന വാഷിമിൽ നിന്ന് അവരെ തിരികെ അക്കാദമിയിലേക്ക് വിളിക്കുകയായിരുന്നു.
സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മുംബൈയിലെ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്ക്കർക്ക് എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചത്. അംഗപരിമിതര്‍ക്കുള്ള പ്രത്യേക സംവരണം ലഭിക്കാന്‍ 51 ശതമാനം കാഴ്ച്ച പരിമിതിയുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം. യുപിഎസ്‍സി യുടെ നിർദേശപ്രകാരമാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
സിവില്‍സര്‍വീസ് പരിക്ഷയില്‍ ആദ്യം ഐആര്‍എസും പിന്നീട് ഐഎഎസും നേടിയ വ്യക്തിയാണ് മഹാരാഷ്ട്ര വഷീം ജില്ലയിലെ അസിസ്റ്റന്‍റ് കളക്ടര്റായിരുന്ന പൂജ ഖേദ്കര്‍. സിവില്‍ സര്‍വീസ് ലഭിക്കാനുള്ള സംവരണത്തിനായി വിവിധ കാലയളവില്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നാണ് ഇപ്പോഴത്തെ ആരോപണം. കാഴ്ച പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിൽ നിന്നും പൂജ സർട്ടിഫിക്കറ്റ് നേടിയിരുന്നു. 2023 ജൂൺ മുതലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് ഖേദ്കറുടെ അമ്മയ്ക്കും പിതാവിനുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read more
- ബംഗ്ലാദേശിൽ തൊഴിൽ പ്രതിഷേധങ്ങൾ രൂക്ഷം; യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം
- റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.