/indian-express-malayalam/media/media_files/2025/09/24/trump3352-2025-09-24-19-35-32.jpg)
ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: റഷ്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചാൽ നാറ്റോ രാജ്യങ്ങൾ വെടിവെച്ചിടണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ പ്രസ്താവന. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈയ്‌ന് നഷ്ടപ്പെട്ട എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Also Read: പോളണ്ടിൻ്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ; പ്രതിരോധിക്കാൻ ബ്രിട്ടീഷ് വ്യോമസേന
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്കിടെ യുക്രൈയ്ൻ പ്രസിഡന്റ് വള്ാഡിമർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പോളണ്ട്, റൊമാനിയ, എസ്റ്റോണിയ എന്നിവയുൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളിൽ നിന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റഷ്യൻ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ നിർദേശം.
Also Read:യുക്രെയ്‌നിൽ റഷ്യയുടെ വൻ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
നേരത്തെ പോളണ്ടിന്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകളുടെ പ്രവേശനം തടയാൻ ബ്രിട്ടീഷ് വ്യോമസേന രംഗത്ത് എത്തിയിരുന്നു. ശനിയാഴ്ച റഷ്യൻ ഡ്രോണുകൾ പോളണ്ടിൻറെ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു.ഇതിനുപിന്നാലെയാണ് നാറ്റോ വ്യോമ പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടൻ പോളണ്ടിന്റെ ആകാശത്തിന് മുകളിൽ റോയൽ എയർഫോഴ്‌സ് ടൈഫൂൺ ജെറ്റുകൾ വിന്യസിച്ചത്.
പോളിണ്ടിന്റെ കിഴക്കൻ വശം ശക്തിപ്പെടുത്താനുള്ള നാറ്റോയുടെ ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടന്റെ യുദ്ധവിമാനങ്ങൾ പോളണ്ടിന് മുകളിൽ വിന്യസിച്ചിരിക്കുന്നത്.2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിനുശേഷം ഇതാദ്യമായാണ്, കഴിഞ്ഞ ദിവസം റഷ്യൻ ഡ്രോണുകൾ നാറ്റോ വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഒരു മൾട്ടി-കൺട്രി ഓപ്പറേഷൻ പോളണ്ടിനെ സംരക്ഷിച്ചത്.
Also Read: ഉക്രെയ്‌നിലെ സർക്കാർ ആസ്ഥാന മന്ദിരം റഷ്യ ആക്രമിച്ചു; രണ്ട് മരണം
വ്യോമാതിർത്തിയിൽ വിമാനങ്ങൾ വിന്യസിച്ചതായി പോളിഷ് സായുധ സേന ഓപ്പറേഷണൽ കമാൻഡും വ്യക്തമാക്കി. പോളണ്ട് അതിർത്തിയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും വ്യോമ പ്രതിരോധ, റഡാർ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും കമാൻഡ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
Read More:ട്രംപിന് നോബൽ സമ്മാനം നേടണമെങ്കിൽ ഗാസ യുദ്ധം അവസാനിപ്പിക്കണം: ഇമ്മാനുവൽ മാക്രോൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.