/indian-express-malayalam/media/media_files/2025/11/02/chief-of-army-staff-general-upendra-dwivedi-army-chief-2025-11-02-17-21-39.jpg)
(Express Photo by Arul Horizon)
ഭോപ്പാൽ: ഭാവിയിലെ ഭീഷണികൾ പ്രവചനാതീതമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. നാളെ എന്തു സംഭവിക്കാമെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നും താൻ എന്താണ് ചെയ്യാൻ പോകുന്നതെന്നെന്ന് ട്രംപിനു പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ റേവയിൽ വിദ്യാർത്ഥി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭാവി എങ്ങനെയായിരിക്കും, മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ് എന്നു ചോദിച്ചാൽ, അതിനെ അസ്ഥിരത, അനിശ്ചിതത്വം, സങ്കീർണ്ണത, അവ്യക്തത എന്നിങ്ങനെയാകും നാം പറയുക. ഈ നാലും കൂടി ചേർന്നതാണ് ഭാവിയുടെ യാഥാർത്ഥ്യം. ലളിതമായി പറഞ്ഞാൽ, മുന്നിലുള്ള ദിവസങ്ങൾ എങ്ങനെയായിരിക്കും എന്ന് എനിക്കും നിങ്ങൾക്കും അറിയില്ല. നാളെ എന്ത് സംഭവിക്കും എന്ന് ആർക്കും പറയാനാവില്ല. ട്രംപിനു പോലും ഇന്ന് എന്താണ് ചെയ്യുന്നത്? നാളെ അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയില്ലെന്നാണ് ഞാൻ കരുതുന്നത്,' കരസേനാ മേധാവി പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വെല്ലുവിളികൾ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു. 'അതിർത്തികളിലെ ആക്രമണങ്ങളിലൂടെയോ ഭീകരവാദത്തിലൂടെയോ മാത്രമല്ല, പ്രകൃതിദുരന്തങ്ങൾ, സൈബർ യുദ്ധം, ബഹിരാകാശ രംഗത്തെ സാറ്റലൈറ്റ് യുദ്ധം, രാസ-ജീവ-കിരണ ഭീഷണികൾ എന്നിവയും ഭാവിയിൽ സൈന്യം നേരിടേണ്ട പ്രധാന വെല്ലുവിളികളാണ്', ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
Also Read:തെരുവ് നായ പ്രശ്‌നം; രൂക്ഷവിമർശനവുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം
'ഇപ്പോൾ ഇൻഫർമേഷൻ യുദ്ധവും ഒരു വലിയ വെല്ലുവിളിയാണ്. ഉദാഹരണത്തിന്, ഓപ്പറേഷൻ സിന്ദൂറിനിടെ കറാച്ചിയിൽ ആക്രമണം നടന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. അത്തരം വാർത്തകൾ എവിടെ നിന്നാണ് വന്നത് എന്ന് ഞങ്ങൾക്കും അത്ഭുതമായിരുന്നു. അത്ര വേഗത്തിലും ആശയക്കുഴപ്പത്തോടെയും വിവരങ്ങൾ പരക്കാറുണ്ട്,' അദ്ദേഹം പറഞ്ഞു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ
'ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം ശത്രുവിനെ പരാജയപ്പെടുത്തുക മാത്രമല്ല. പരമാധികാരം, സമഗ്രത, സമാധാനം എന്നിവ പുനഃസ്ഥാപിക്കുക കൂടിയായിരുന്നു. ഓപ്പറേഷന്റെ പേര് സിന്ദൂർ എന്നായിരിക്കുമെന്ന് പ്രധാനമന്ത്രി എന്നോട് പറഞ്ഞപ്പോൾ, കാർഗിൽ യുദ്ധസമയത്ത് സൈന്യം ആ ദൗത്യത്തിന് ഓപ്പറേഷൻ വിജയ് എന്നും വ്യോമസേന ഓപ്പറേഷൻ സഫേദ് സാഗർ എന്നും പേരിട്ടതെങ്ങനെയെന്ന് അത് എന്നെ ഓർമ്മിപ്പിച്ചു. ഇത്തവണ പ്രധാനമന്ത്രി തന്നെയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് തിരഞ്ഞെടുത്തത്. അതിന്റെ ഏറ്റവും വലിയ നേട്ടം എന്തായിരുന്നു? മുഴുവൻ രാജ്യവും സിന്ദൂർ എന്ന ഒരൊറ്റ പേരിൽ ഒന്നിച്ചു. അത് രാജ്യമെമ്പാടും വൈകാരികമായി പ്രതിധ്വനിച്ചു' ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
Read More: ലണ്ടനിൽ ട്രെയിനിൽ കത്തിക്കുത്ത്; 10പേരുടെ നില ഗുരുതരം, രണ്ട് പേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us