scorecardresearch

Lower Berth Reservation Rules: ലോവർ ബെർത്ത് ടിക്കറ്റ് നിയമങ്ങളിലെ മാറ്റങ്ങൾ; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലോവർ ബുക്കിംഗ് പ്രക്രിയയിൽ നിരവധി മാറ്റങ്ങളാണ് റെയിൽവേ 2025-ൽ കൊണ്ടുവന്നത്. എന്തൊക്കെയാണ് മാറ്റങ്ങളെന്ന് വിശദമായി അറിയാം

ലോവർ ബുക്കിംഗ് പ്രക്രിയയിൽ നിരവധി മാറ്റങ്ങളാണ് റെയിൽവേ 2025-ൽ കൊണ്ടുവന്നത്. എന്തൊക്കെയാണ് മാറ്റങ്ങളെന്ന് വിശദമായി അറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
railway

Lower Berth Reservation Rules 2025

Lower Berth Reservation Rules 2025:ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ലളിതവും സൗകര്യപ്രദവുമാക്കാൻ നിരവധി കാര്യങ്ങളാണ് റെയിൽവേ ഓരോ വർഷവും നടത്തിവരുന്നത്. ഓൺലൈൻ വഴി റിസർവേഷൻ ടിക്കറ്റുകളും അല്ലാത്തതും ബുക്ക ചെയ്യാൻ ഒരു ഏകീകൃത സംവിധാനം ഈ വർഷം റെയിൽവേ ആവിഷ്‌കരിച്ചിരുന്നു. റെയിൽ വണ്ണെന്ന് ആപ്പിലൂടെ എല്ലാത്തരത്തിലുള്ള ട്രെയിൻ ടിക്കറ്റുകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയത്.

Advertisment

Also Read:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സമയക്രമമായി; എട്ട് സ്‌റ്റോപ്പുകൾ, സർവ്വീസ് ഉടൻ

ഇതിനുപിന്നാലെ ലോവർ ബർത്ത് ടിക്കറ്റുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾക്കും പരിഹാരം കണ്ടെത്തുകയാണ് റെയിൽവേ. ലോവർ ബുക്കിംഗ് പ്രക്രിയയിൽ നിരവധി മാറ്റങ്ങളാണ് റെയിൽവേ 2025-ൽ കൊണ്ടുവന്നത്. പലപ്പോഴും ഓൺലൈൻ ബുക്കിംഗ് സമയത്ത് ഇഷ്ടപ്പെട്ട ലോവർ ബെർത്തുകൾ തിരഞ്ഞെടുക്കുന്നതിൽ പല യാത്രക്കാരും വെല്ലുവിളികൾ നേരിടാറുണ്ട്. ലോവർ ബർത്ത് മുൻഗണന ഓപ്ഷൻ നൽകിയാലും സീറ്റ് ലഭ്യതയെ ആശ്രയിച്ച് ചിലപ്പോൾ മറ്റ് ബർത്തുകളാണ് ലഭിക്കാറുള്ളത്. 

യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് റെയിൽവേ ചില മാറ്റങ്ങൾ ആവിഷകരിച്ചത്്. ഇന്ത്യൻ റെയിൽവേയുടെ ലോവർ ബെർത്ത് റിസർവേഷൻ നയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിയമങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളും ഇവയാണ്. 

Advertisment

ലോവർ ബെർത്ത് അലോക്കേഷൻ നിയമങ്ങൾ

റെയിൽവേയുടെ കംപ്യൂട്ടർവത്കൃത റിസർവേഷൻ സംവിധാനത്തിൽ, 45 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും സ്ത്രീ യാത്രക്കാർക്കും ഗർഭിണികൾക്കും ലോവർ ബെർത്ത് സ്വയമേ അനുവദിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്. എങ്കിലും ബുക്കിംഗ് സമയത്ത് അത്തരം ലോവർ ബെർത്തുകളുടെ ലഭ്യതയ്ക്ക് വിധേയമായിരിക്കും സീറ്റുകൾ അനുവദിക്കാറുള്ളത്. 

Also Read:വന്ദേ ഭാരത് ട്രെയിനുകൾക്ക് വേഗത കുറയുന്നു; ഇതാണ് കാരണമെന്ന് റെയിൽവേ മന്ത്രി

ട്രെയിനുകളിൽ, ടിക്കറ്റ് പരിശോധനാ ജീവനക്കാർക്ക് ബുക്കിംഗ് സമയത്ത് ലോവർ ബെർത്തുകൾ ലഭ്യമല്ലാത്തതിനാൽ മിഡിൽ അല്ലെങ്കിൽ അപ്പർ ബെർത്തുകൾ അനുവദിച്ച മുതിർന്ന പൗരന്മാർക്ക് ഒഴിവുള്ള ലോവർ ബെർത്തുകൾ അനുവദിക്കാൻ അധികാരമുണ്ട്. 

ലോവർ ബെർത്തുകൾ ഇഷ്ടപ്പെടുന്ന യാത്രക്കാർ, ഇന്റർനെറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, ലോവർ ബെർത്തുകൾ ലഭ്യമാണെങ്കിൽ മാത്രമേ ബുക്കിംഗ് തിരഞ്ഞെടുക്കാവൂ എന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. റിസർവ് ചെയ്ത കോച്ചുകളിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെ ഉറങ്ങാനുള്ള സൗകര്യം ലഭ്യമാണ്. ബാക്കിയുള്ള സമയങ്ങളിൽ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യം ലഭ്യമാണ്.

Also Read:നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്‌റ്റേഷൻ നിർമാണത്തിന് അനുമതി

സൈഡ് ലോവർ- അപ്പർ ബർത്തുകളിലും ഇതേ നിയമം ബാധകമാണ്. സൈഡ് ലോവർ-അപ്പർ ബർത്തുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ലോവർ സീറ്റുകൾ പങ്കിടനാകും. എന്നാൽ രാത്രി പത്തിനും രാവിലെ ആറിനുമിടയിലുള്ള സമയം ലോവർ ബർത്ത് സീറ്റിൽ അപ്പർ ബർത്തിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരന് അവകാശങ്ങളില്ല.

Read More:പ്രത്യേക യാത്രാ ഇടനാഴികൾ, അതിവേഗ ട്രെയിനുകൾ; വരുന്നു റെയിൽവേയുടെ വൻകിട പദ്ധതികൾ

Indian Railways

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: