/indian-express-malayalam/media/media_files/kZSDICCfMkWIq9wkdrUo.jpg)
Bengaluru-Kochi Vande Bharat Express Updates
Bengaluru-Kochi vande bharat express Updates: കൊച്ചി: കേരളത്തിൽ നിന്നുള്ള മൂന്നാം വന്ദേഭാരതിന്റെ സമയക്രമം ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവ്വീസ് നടത്തുന്നത്. ആഴ്ചയിൽ ആറ് ദിവസവും സർവ്വീസ് ഉണ്ടായിരിക്കും. ബുധനാഴ്ചകളിൽ സർവ്വീസ് ഉണ്ടായിരിക്കുകയില്ലെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
Also Read:കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത്; പുതിയ സർവ്വീസ് എറണാകുളം-ബംഗളൂരു റൂട്ടിൽ
ദിവസവും ഉച്ചയ്ക്ക 2.20 ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10 നാണ് തിരികെ യാത്ര. ഉച്ചയ്ക്ക് 1.50ഓടെ ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിചേരും. അടുത്തയാഴ്ച മുതലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
കേരളത്തിലടക്കം മൊത്തം എട്ട് സ്റ്റോപ്പുകളാണ് പുതിയ വന്ദേഭാരതിനുള്ളത്. കേരളത്തിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട് , കൃഷ്ണരാജപുരം, എന്നീ സ്റ്റോപ്പുകളുണ്ട്.
Also Read:രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ?
പാലക്കാട് വഴി കേരളത്തിൽ നിന്ന് സർവ്വീസ് നടത്തുന്ന ആദ്യത്തെ വന്ദേഭാരതാണ് എറണാകുളം-ബെംഗളൂരു സർവ്വീസ്. നിലവിൽ സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട വന്ദേഭാരത് സർവ്വീസുകളും തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ്.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളികളുടെ ദീർഘകാല ആവശ്യമായിരുന്നു ഈ റൂട്ടിൽ വന്ദേഭാരത് അനുവദിക്കുന്നത്. നിരവധി മലയാളികൾ താമസിക്കുന്ന ബംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ എന്നത് ദീർഘനാളായി കേരളം ആവശ്യപ്പെടുന്നുണ്ടായിരുന്നു. നിലവിൽ ട്രെയിൻ സർവ്വീസുകൾ ഉണ്ടെങ്കിലും അവ
അപര്യാപ്തമാണെന്നാണ് യാത്രക്കാർ പറയുന്നത്.
Also Read:വന്ദേ ഭാരത് ട്രെയിനുകൾക്ക് വേഗത കുറയുന്നു; ഇതാണ് കാരണമെന്ന് റെയിൽവേ മന്ത്രി
ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പലപ്പോഴും ഉത്സവ സീസണുകളിൽ ടിക്കറ്റ് കിട്ടാറില്ലെന്നും പരാതികൾ ഉണ്ടായിരുന്നു. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്.പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും.
Read More:266 ദിവസം നീണ്ട സഹന സമരത്തിന് അവസാനം; സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us