scorecardresearch

266 ദിവസം നീണ്ട സഹന സമരത്തിന് അവസാനം; സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശമാർ

ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു

ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു

author-image
WebDesk
New Update
asha strike

ആശമാരുടെ സമരത്തിൽ നിന്ന് (ഫയൽ ചിത്രം)

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കേഴ്സിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതിജ്ഞാറാലി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

സമരം അവസാനിപ്പിക്കുകയല്ലെന്നും സർക്കാരിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊർജ്ജവുമായി മടങ്ങിവരുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. എംഎൽഎമാരായ രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Also Read:കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം

ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

Advertisment

Also Read:കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സമരം ആരംഭിച്ചത്.ആരോഗ്യവകുപ്പുമായി പലതവണ ചർച്ചകൾ നടന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി സമരം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ആശമാർ.

Read More:അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്: പ്രേം കുമാർ

Strike

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: